സി എ വിദ്യാര്‍ത്ഥിനി കൊച്ചി കായലില്‍ മരിച്ച നിലയില്‍


കൊച്ചി: ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വിദ്യാര്‍ത്ഥിനിയെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിറവം പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളില്‍ ഷാജി വര്‍ഗീസിന്റെ മകള്‍ മിഷേല്‍ ഷാജി(18)യെയാണ് കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് 6 തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് എറണാകുളം വാര്‍ഫിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്.
കൊച്ചി കച്ചേരിപ്പടിയിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിലെ സിഎ വിദ്യാര്‍ത്ഥിനിയാണ് മിഷേല്‍. കൊച്ചിയിലെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന മിഷേല്‍ പള്ളിയില്‍ പോകുകയാണെന്ന് പറഞ്ഞാണ് ഞായറാഴ്ച വൈകീട്ട് ഹോസ്റ്റലില്‍ നിന്നുമിറങ്ങിയത്. എന്നാല്‍ രാത്രിയായിട്ടും മിഷേല്‍ ഹോസ്റ്റലില്‍ തിരിച്ചെത്താതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.കായലില്‍ എറണാകുളം വാര്‍ഫിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌ക്കരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

You might also like

Most Viewed