കാർ മോഷ്ടാക്കളുടെ സംഘം അറസ്റ്റിൽ


 
മനാമ : ബഹ്‌റിനിലും അയൽ രാജ്യങ്ങളിലുമായി കാർ മോഷണത്തിലേർപ്പെട്ടിരുന്ന സംഘത്തെ അറസ്റ്റ് ചെയ്തതായി ആന്റി-കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് അറിയിച്ചു. വ്യാജ രേഖയുണ്ടാക്കി വാഹനങ്ങൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്.
 
വിദേശത്ത് മോഷ്ടിക്കപ്പെട്ട ഒരു വാഹനത്തെ കുറിച്ച് അന്വേഷിക്കാൻ ഇന്റർപോൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചത്. വാഹനത്തിന് വ്യാജരേഖകൾ ചമച്ച് ഉടമയുടെ പേര് നീക്കം ചെയ്ത ശേഷമാണ് ഇവർ ഇവ വിൽക്കാനൊരുങ്ങിയത്.
 
ഇവർക്കെതിരെ നിയമനടപടികൾ നടന്നു വരികയാണെന്ന് അധികൃതർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed