മയക്കുമരുന്ന് കടത്ത്: രണ്ട് പേർക്ക് തടവ്

മനാമ : ബഹ്റിനിലേയ്ക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ട് പേർക്ക് അഞ്ച് വർഷം വീതം തടവ് ശിക്ഷ വിധിച്ചു. ഒരു തായ് വനിതയ്ക്കും, ബഹ്‌റിനി പൗരനുമാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.
ബാഗിന്റെ ഹാൻഡിലുകളിൽ ഒളിപ്പിച്ചാണ് ഇവർ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. ആന്റി − നർക്കോട്ടിക് ഡിപ്പാർട്മെന്റ് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. തടവുശിക്ഷയോടൊപ്പം ഇരുവർക്കും 3000 ബഹ്‌റിൻ ദിനാർ വീതം പിഴയും വിധിച്ചിട്ടുണ്ട്. മയക്കുമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിന് തായ് വനിതയ്ക്ക് ആറ് മാസത്തെ ജയിൽ ശിക്ഷയും, 100 ദിനാർ പിഴയും കൂടി വിധിച്ചിട്ടുണ്ട്.