കെഎസ്ആര്‍ടിസിയില്‍ എടിഎം കാര്‍ഡ് മാതൃകയില്‍ ട്രാവല്‍ കാര്‍ഡ്

കോഴിക്കോട്: കെഎസ്ആര്‍ടി നേരിടുന്ന രൂക്ഷമായ സാമ്പത്തികപ്രതിസന്ധി നേരിടാന്‍ എടിഎം കാര്‍ഡ് മാതൃകയില്‍ ട്രാവല്‍ കാര്‍ഡുകള്‍ പുറത്തിറക്കാന്‍ തീരുമാനം. ചില്ലറ പ്രശ്‌നം പരിഹരിക്കാനായി ആയിരം, ആയരത്തിഅഞ്ഞൂറ്, മൂവായിരം രൂപകളുടെ ട്രാവല്‍ കാര്‍ഡുകള്‍ പുറത്തിറക്കാനുള്ള നീക്കത്തിലാണ് കെഎസ്ആര്‍ടിസി. എടിഎം കാര്‍ഡ് മാതൃകയില്‍ പുറത്തിറക്കുന്ന കാര്‍ഡ് സസൈ്വപ് ചെയ്ത് യാത്രാക്കൂലി നല്‍കാം. യാത്രക്കാരന്റെ തിരിച്ചറിയല് വിവരങ്ങളും കാര്‍ഡില്‍ ഉണ്ടാകും.
നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് കെഎസ്ആര്‍ടിസിക്ക് മുപ്പത് കോടിയുടെ വരുമാനനഷ്ടമാണ് സംഭവിച്ചത്. വരുമാനം ഇടിഞ്ഞതിനാല്‍ വായ്പ നല്‍കാന്‍ ബാങ്കുകള്‍ മടിക്കുകയാണെന്നും ഇത് മൂലം ശമ്പള പെന്‍ഷന്‍ വിതരണം വൈകുമെന്നും ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ പറയുന്നു. നോട്ട് അസാധുവാക്കലിന് ശേഷം പ്രതിദിനം ഒരു കോടിയില്‍ പരം രൂപയുടെ വരുമാന നഷ്ടമാണ് കെ എസ്ആര്‍ടിസിക്ക് ഉണ്ടായിരിക്കുന്നത്.
നേരത്തെ ആറര കോടി രൂപയായിരുന്നു കെഎസ്ആര്‍ടിസിയുടെ പ്രതിദിനവരുമാനം. നോട്ട് അസാധുവാക്കുന്നതിന് മുന്‍പ് ഇത് അഞ്ച് കോടിയോളമായി. നിലവിലെ പ്രതിസന്ധിയോടെ വരുമാനം വീണ്ടും ഇടിഞ്ഞെന്ന് ഗതാഗതമന്ത്രി പറയുന്നു.