പോലീസുകാരനെ ആക്രമിച്ച കേസിൽ പ്രതിയ്ക്ക് മൂന്ന് വർഷം തടവ്

മനാമ : പോലീസ് ഓഫീസറെ ആക്രമിച്ച കേസിൽ പ്രതിയ്ക്ക് കോടതി മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. നിയമവിരുദ്ധമായി മയക്കുമരുന്ന് കൈവശം വയ്ക്കുകയും, ഉപയോഗിക്കുകയും, മറ്റുള്ളവർക്ക് വില്പന നടത്തുകയും ചെയ്ത് വരികയായിരുന്നു പ്രതി. ഈ ഇടപാടുകളെ കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ പിടികൂടാനായി പദ്ധതിയിടുകയായിരുന്നു.
ഇതിനായി ഒരു ഇടപെടലുകാരനെന്ന വ്യാജേന പ്രതിയുമായി ബന്ധപ്പെട്ട പോലീസിനോട് അറാദിൽ കണ്ടുമുട്ടാമെന്ന് ഇയാൾ അറിയിക്കുകയായിരുന്നു. ഇവിടെ വെച്ച് മയക്കുമരുന്ന് കൈമാറിയ ഉടൻ പോലീസ് ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ പിടി തരാതെ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, ഇയാളെ രക്ഷപെടാൻ അനുവദിക്കാതെ പോലീസ് പിടികൂടുകയായിരുന്നു. പിന്നീട് വിചാരണ നേരിട്ട പ്രതിക്ക് കോടതി ഇപ്പോൾ മൂന്ന് വർഷം തടവ് വിധിച്ചിരിക്കുകയാണ്.