ബഹറിനിൽ ആക്രമകേസുമായി ബന്ധപ്പെട്ട് അമ്മയുടെയും മകളുടെയും അപ്പീലുകൾ തള്ളി


മനാമ : ആക്രമകേസുമായി ബന്ധപ്പെട്ട് അമ്മയുടെയും മകളുടെയും അപ്പീലുകൾ കോടതി തള്ളി. 2014ലാണ് കേസിനു ആസ്പദമായ സംഭവം നടക്കുന്നത്. അച്ഛനെയും മകനെയും ആക്രമിച്ച കേസിലാണ് ഇവർ പ്രതികളാകുന്നത്. സംഭവുമായി ബന്ധപ്പെട്ട് ഇവർ ഒരു മാസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. 

ഒരു സൂപ്പർ മാർക്കറ്റിൽ വെച്ച് ഉണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. തർക്കത്തിന് ശേഷം അച്ഛനെയും മകനെയും പ്രതികൾ ഇവരുടെ വീട് വരെ പിന്തുടർന്നു. അതിനു ശേഷം വീടിനടുത്ത് വെച്ച് ഇരുവരും അച്ഛനെയും മകനെയും അക്രമിക്കുകയായിരുന്നു. മകന് അക്രമത്തിൽ ക്രൂരമായി മർദ്ദനമേറ്റു. അമ്മയ്ക്കും മകൾക്കുമെതിരെ പരാതി കൊടുത്തിരുന്നെങ്കിലും കേസ് പിന്നീട് പിൻ വലിക്കുകയായിരുന്നു. എന്നാൽ പബ്ലിക് പ്രോസിക്യൂഷൻ കേസുമായി മുന്നോട്ട് പോകുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed