സിത്രയിലെ മൂന്ന് ഭക്ഷണ സംഭരണശാലകൾ അടച്ചു പൂട്ടി


മനാമ : വ്യാവസായിക തട്ടിപ്പിനെയും, വൃത്തിയില്ലായ്മയേയും തുടർന്ന് സിത്രയിലെ മൂന്ന് ഭക്ഷണ സംഭരണശാലകൾ അധികൃതർ അടച്ചു പൂട്ടി. കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങൾ മാർക്കറ്റിൽ വിൽക്കുന്ന മറ്റു സാധനങ്ങൾക്കൊപ്പം കൂട്ടിച്ചേർത്ത് വിൽപന നടത്തുന്ന പ്രവണതയും ഇവിടെയുണ്ട്. ഇതിനായി ഇവയുടെ പാക്കറ്റുകൾ പൊട്ടിച്ച നിലയിൽ സൂക്ഷിച്ചിരുന്നത് അധികൃതർ പിടികൂടി.

article-image
 
സംഭരണശാലകളിലുണ്ടായിരുന്ന ബാഗുകളും, കണ്ടെയ്നറുകളും, പാക്കിങ്ങിനായി ഉപയോഗിക്കുന്ന മെഷീനുകളുമെല്ലാം പിടിച്ചെടുത്തിട്ടുണ്ട്. കുറ്റക്കാരായവരെ പബ്ലിക് പ്രോസിക്ക്യൂഷന്‌ കൈമാറും,
 
ആരോഗ്യമന്ത്രാലയന്റെ കീഴിലുള്ള പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റിന്റെ സഹായത്തോടെ വാണിജ്യ-വ്യവസായ വകുപ്പിലെ ഉപഭോക്തൃ സംരക്ഷണ അധികാരികൾ നടത്തിയ പരിശോധനയിലാണ് നടപടി.

You might also like

  • Straight Forward

Most Viewed