മലബാർ ഗോൾഡ് സമ്മാനപദ്ധതിയിലെ വിജയികളെ പ്രഖ്യാപിച്ചു

മനാമ : മലബാർ ഗോൾഡ് ആൻഡ് ഡൈമണ്ട്സിന്റെ സമ്മാനപദ്ധതിയായ 'വിൻ അപ് ടു 10 kg ഗോൾഡ്' പദ്ധതിയിൽ വിജയികളായ 14 ഭാഗ്യശാലികളുടെ പേരുകൾ പ്രഖ്യാപിച്ചു.
ഫെബിന ഷബ്നം, വിശ്വനാഥ് എം, അസ്ലം റിയാസ്, ഡോ.മേഴ്‌സി സക്കറിയ, ആദിഷ് പി, സുമയ്യ അൽദോസരി, തനിഷ്ക വള്ളൂരി, ആദിൽ അൽ ഖൈർ യൂസഫ്, പ്രേം ബഹദൂർ കർകി, മെലാനി ആമ്പ്ലെർ, അഷ്‌റഫലി തീഖ്‌വാദി, രവി അവനോലി, അമേലിയ തുടങ്ങിയവരാണ് വിജയികൾ.
നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത ഇവർക്കോരോരുത്തർക്കും 250 ഗ്രാം സ്വർണം വീതം സമ്മാനമായി ലഭിച്ചു. ജി.സി.സിയിൽ മുഴുവനുമുള്ള സമ്മാന പദ്ധതി ആഗസ്റ്റ് 6 വരെയാണ് നിലവിലുള്ളത്.
ഈ പദ്ധതിയിലൂടെ സ്വർണമോ. ഡയമണ്ടോ വാങ്ങുന്ന ഭാഗ്യശാലിയായ ഒരു ഉപഭോക്താവിന് 10 കിലോഗ്രാം സ്വർണം വരെ നേടാനാകും. BD50ന്റെ സ്വർണം വാങ്ങുന്നവർക്ക് 250 ഗ്രാമിന്റെ നറുക്കെടുപ്പിൽ പങ്കാളിയാകാനുള്ള ഒരു അവസരം ലഭിക്കുന്നു. BD50ന്റെ ഡയമണ്ട് വാങ്ങുന്നവർക്ക് നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള രണ്ട് കൂപ്പൺ ലഭ്യമാകുന്നു.
ഇത് കൂടാതെ ജി.സി.സിയിൽ ഇവിടെ നിന്നെങ്കിലും വാങ്ങിയ സ്വർണാഭരണങ്ങൾ ഡയമണ്ട് ആയി മാറ്റി വാങ്ങുകയും ചെയ്യാം. മലബാർ ഗോൾഡിലെ പുതിയ ഡയമണ്ടുകൾ പണിക്കൂലി മാത്രം നൽകി വാങ്ങാൻ സാധിക്കുന്നതിനാൽ സ്വർണത്തിന്റെ നിരക്കിൽ നഷ്ടമുണ്ടാകുകയുമില്ല.
ജി.സി.സിയിലെ ഏത് ശാഖയിൽ നിന്നും 22 കാരറ്റ് 8 ഗ്രാം വരുന്ന സ്വർണനാണയങ്ങളും പണിക്കൂലിയില്ലാതെ ഈ കാലയളവിൽ ലഭ്യമാകും.
അധികനിരക്കുകളൊന്നും ഈടാക്കാതെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പണമടയ്ക്കുന്നതിനുള്ള സൗകര്യവുമുണ്ടായിരിക്കും. ഇതിനു പുറമെ പണമടയ്ക്കുന്നത് എളുപ്പമാക്കാൻ ബാങ്കുകളുമായി സഹകരിച്ച് 'ഈസി പേയ്‌മെന്റ് പ്ലാൻ'സും ഒരുക്കിയിട്ടുണ്ട്.