മീൻ കട്‌ലറ്റ്‌


ചേ­രു­വകൾ

1. മീ­ൻ : അരക്കി­ലോ­
2. പച്ചമു­ളക് : 8 എണ്ണം
3. സവാ­ള : 4 എണ്ണം
4. ഇഞ്ചി­ : 4­ കഷ്ണം
5. റൊ­ട്ടി­പ്പൊ­ടി :­ അര കപ്പ്
6. മു­ട്ട : 2 എ­ണ്ണം
7. റൊ­ട്ടി­ : 4 കഷ്ണം
8. എണ്ണ : ആവശ്യത്തിന്

പാ­കം ചെ­യ്യേ­ണ്ട വി­ധം

മീൻ വൃ­ത്തി­യാ­ക്കി­ വേ­വി­ച്ച് മു­ള്ളും തൊ­ലി­യും മാ­റ്റി­ നു­റു­ക്കി­വെ­ക്കു­ക. സവാ­ള, ഇഞ്ചി­, പച്ചമു­ളക് എന്നി­വ പൊ­ടി­യാ­യി­ അരി­യണം. എണ്ണ ചൂ­ടാ­കുന്പോൾ‍ മു­റി­ച്ച ചേ­രു­വകൾ‍ ഇട്ട് നന്നാ­യി­ ഇളക്കണം. എന്നി­ട്ട് ഇറക്കി­ മീൻ‍ ചേ­ർ‍­ത്ത് യോ­ജി­പ്പി­ച്ചു­ വെ­ക്കണം. റൊ­ട്ടി­ക്കഷണം (വെ­ള്ളത്തിൽ‍ മു­ക്കി­പി­ഴി­ഞ്ഞെ­ടു­ത്തത്) മീ­നിൽ‍ ചേ­ർ‍­ത്ത് യോ­ജി­പ്പി­ച്ചശേ­ഷം ചെ­റു­താ­യി­ ഉരു­ട്ടി­ കട്‌ലറ്റ് ആകൃ­തി­യിൽ‍ പരത്തി­ വെ­ക്കണം. മു­ട്ട ചെറുതായി അടി­ച്ചശേ­ഷം ഉരു­ട്ടി­യ കട്‌ലറ്റ് ഇതിൽ‍ മു­ക്കി­യെ­ടു­ത്ത് റൊ­ട്ടി­പ്പൊ­ടി­കൊ­ണ്ട് ഒരു­പോ­ലെ­ പൊ­തി­യണം. ചൂ­ടാ­യ എണ്ണയി­ലി­ട്ട് പൊ­രി­ച്ച് കോ­രി­യെ­ടു­ക്കു­ക.

You might also like

  • Straight Forward

Most Viewed