ബി.ഡി.എഫ് നിലപാടിനെ സ്വാഗതം ചെയ്ത് പാർലമെന്റ്


മനാമ: രാജ്യത്തിന്‌ ഭീഷണിയാകുന്ന തീവ്രവാദപ്രവർത്തനങ്ങളെ നേരിടാൻ തങ്ങൾ സുസജ്ജരാണെന്ന ബി.ഡി.എഫിന്റെ നയത്തെ പാർലമെന്റും ഷൂറ കൌൺസിലും 
സ്വാഗതം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഷൂറ കൌൺസിൽ സൈന്യത്തിന്റെ പ്രതികരണത്തെ പ്രകീർത്തിച്ചു.
 
'കമാണ്ടർ ഇൻ ചീഫായ ഫീൽഡ് മാർഷൽ ഷെയ്ഖ്‌ ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ മികച്ച പ്രകടനമാണ് സൈന്യം കാഴ്ചവയ്ക്കുന്നത്. രാജ്യത്തിന്റെ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കുമായി ഇവരുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്'പത്രക്കുറിപ്പിൽ പറയുന്നു.
 
രാജ്യത്തിനകത്തും പുറത്തുമുള്ള വിധ്വംസകശക്തികൾ കറാബാബാദ് തീവ്രവാദി ആക്രമണത്തിന് പിറകിലുണ്ട്. ഇവരെ ചെറുത്തു തോൽപ്പിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്‌. ഇതിനായി പിന്തുണ നൽകാൻ എല്ലാ പൊതുജന സംഘടനകളും തയ്യാറാകണമെന്ന് ഷൂറകൌൺസിൽ ആഹ്വാനം ചെയ്തു.
 
കർബാബാദ് ഗ്രാമത്തിൽ സുരക്ഷ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘത്തിന് നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ ഒരു പോലീസുകാരൻ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed