ബിൽ ബോർഡ് കരാറുകളിൽ സുതാര്യത വേണമെന്ന് ബഹ്റിൻ എം.പി

മനാമ: രാജ്യത്ത് 1300ഓളം കമ്പനികൾ ഉണ്ടായിട്ടും ഒരു വിദേശ കമ്പനിയ്ക്ക് മാത്രം ബിൽബോർഡുകളുടെ പരസ്യത്തിനായി ടെണ്ടർ നൽകുന്നുവെന്ന ആരോപണവുമായി ബഹ്റിൻ എം.പി. നാസർ അൽ ഖാസീർ.
ഇതേക്കുറിച്ച് മന്ത്രിസഭ മറുപടി നൽകിയെങ്കിലും ഗവണ്മെന്റ് കരാറുകളെക്കുറിച്ച് മന്ത്രിസഭയോട് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
ബിൽബോർഡുകളുടെ പരസ്യക്കരാറിൽ സർക്കാർ സുതാര്യത കാണിക്കണമെന്ന് ബഹ്റിനിലെ പ്രാദേശിക കമ്പനികൾ പരാതിപ്പെട്ടിട്ടുണ്ട്. അതിനാൽ മറ്റുള്ള കമ്പനികൾക്ക് കൂടെ ഗുണകരമാകുന്ന രീതിയിൽ പുതിയ നിയമഭേദഗതികൾ കണ്ട് വരാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.