2011 -15 കാലയളവുകളിൽ ജയിലുകളിൽ നടന്നത് 23 അസ്വാഭാവിക മരണം


കൊച്ചി: 2011 ഏപ്രിൽ 1 മുതൽ 2015 ഡിസംബർ 31 വരെയുള്ള കാലയളവുകളിൽ കേരളത്തിലെ വിവിധ ജയിലുകളിൽ മരണപ്പെട്ടത് ഇരുനുറോളം തടവുകാരെന്ന് രേഖകൾ. കൊച്ചിയിലെ വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാല സമർപ്പിച്ച അപേക്ഷയിൽ തിരുവനന്തപുരം പ്രിസൺസ് ആൻഡ് കറക്ഷൻ സർവിസ് മേധാവിയിൽനിന്ന് കിട്ടിയ വിവരവകാശരേഖ പ്രകാരം കിട്ടിയ മറുപടിയിലാണ് ഈ കണക്കുള്ളത്.

തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിൽ ഈ കാലഘട്ടത്തിൽ 105 പേർ മരിച്ചു. തിരുവനന്തപുരം ജയിലിൽ 52 തടവുകാരും, വിയ്യുരിൽ 21 പേരും, കണ്ണൂരിൽ 32 ഉം തടവുകാരും, സംസ്ഥാനത്തെ മറ്റു ജയിലുകളിലായി ബാക്കി 95 പേരും മരിച്ചതായാണ് വിവരാവകാശ രേഖകൾ സുചിപ്പിക്കുന്നത്.മരിച്ചവരിൽ മൂന്നു സ്ത്രികളുമുണ്ടെന്നു രേഖകൾ പറയുന്നു. മരിച്ച 197 പുരുഷന്മാരിൽ 56 റിമാൻഡ് പ്രതികളും, 77 ശിക്ഷിക്കപ്പെട്ട പ്രതികളും ജയിലുകളിൽ മരിച്ചവരിൽ പെടുന്നു. 200 പേരിൽ 177 പേരുടേതും സ്വഭാവികമരണമാണെന്നു വിവരാവകാശ രേഖകൾ തെളിയിക്കുന്നു. അതായതു അസ്വഭാവികമായി 23 മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നർത്ഥം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഒരു ജയിൽ ഉദ്യോഗസ്ഥനേതിരെയും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.ഈ കാലയളവിൽ ജയിലുകളിൽ മരണപ്പെട്ട 17 പേർക്ക് സർക്കാർ നഷ്ടപരിഹാരം നല്കിയതായും റിപ്പോർട്ടിൽ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed