ജോണ്‍ ഐപ്പിന് "മന്ന" യാത്രയയപ്പ് നൽകി


പ്രദീപ് പുറവങ്കര

ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ മാവേലിക്കര ഭദ്രാസന അംഗങ്ങളുടെ കൂട്ടായ്മയായ 'മന്ന'യുടെ അഡ്വൈസറി ബോർഡ് അംഗമായി 19 വർഷം സേവനം അനുഷ്ഠിച്ച ജോൺ ഐപ്പിന് ഊഷ്മളമായ യാത്രയയപ്പ് നൽകി. പ്രസിഡന്റ് അലക്സ് ബേബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ഷിബു സി. ജോർജ് സ്വാഗതം പറഞ്ഞു.

article-image

സോമൻ ബേബി, വി.ഒ. മാത്യു, വൈസ് പ്രസിഡന്റ് എബി കുരുവിള, കമ്മിറ്റി അംഗങ്ങളായ ജിനു വർഗീസ്, ജേക്കബ് ജോർജ്, റെജി അലക്സ്, ഡിജു ജോൺ മാവേലിക്കര എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.

article-image

ഐ.സി.ആർ.എഫ്. മുൻ ചെയർമാനും ബഹ്‌റൈൻ കേരള സമാജം മുൻ പ്രസിഡന്റുമായ ജോൺ ഐപ്പ് 'ഭാരത് ഗൗരവ്', 'പ്രവാസി പ്രതിഭാ' പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ചടങ്ങിൽ കൂട്ടായ്മയുടെ ഉപഹാരം അദ്ദേഹത്തിന് സമ്മാനിച്ചു.

article-image

കൂട്ടായ്മയുടെ എല്ലാ വിജയങ്ങളും കൂട്ടായ പ്രവർത്തനത്തിന്റെയും ഒത്തൊരുമയുടെയും ഫലമാണെന്ന് ജോൺ ഐപ്പ് മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി. ട്രഷറർ മോൻസി ഗീവർഗ്ഗീസ് യോഗത്തിന് നന്ദി പറഞ്ഞു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed