38,000 ദീനാറിന്റെ മയക്കുമരുന്ന് പണമിടപാട്: ഏഷ്യൻ വംശജനെതിരെ വിചാരണ തുടരുന്നു


പ്രദീപ് പുറവങ്കര

മനാമ: മയക്കുമരുന്ന് കടത്തിലൂടെ സമ്പാദിച്ച 38,000-ത്തിലധികം ബഹ്‌റൈനി ദീനാർ വെളുപ്പിച്ചെടുക്കാൻ ശ്രമിച്ച കേസിൽ 26-കാരനായ ഏഷ്യൻ വംശജനെതിരെയുള്ള വിചാരണ ഹൈ ക്രിമിനൽ കോടതി ഒന്നാം ചേമ്പറിൽ തുടരുന്നു.

പ്രതിയുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 38,108.701 ദീനാർ നിക്ഷേപിക്കപ്പെട്ടതായും, ഈ പണം ഉപയോഗിച്ച് ഒരു അന്താരാഷ്ട്ര പ്ലാറ്റ്‌ഫോം വഴി ക്രിപ്‌റ്റോകറൻസി വാങ്ങാൻ മറ്റൊരു വ്യക്തിക്ക് കൈമാറിയതായും പബ്ലിക് പ്രോസിക്യൂഷൻ കണ്ടെത്തി. പണത്തിന്റെ യഥാർത്ഥ ഉറവിടം മറച്ചുവെച്ച് അതിന് നിയമസാധുത വരുത്തുന്നതിനായി പിന്നീട് ഈ ഡിജിറ്റൽ കറൻസികൾ പ്രതിയുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.

പരിശോധനകളിൽ സംശയകരമായ P2P (പേഴ്സൺ-ടു-പേഴ്സൺ) ഡിജിറ്റൽ കറൻസി ഇടപാടുകളും അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയുമായുള്ള ബന്ധവും തെളിഞ്ഞിട്ടുണ്ട്. കേസിൽ വാദം കേൾക്കുന്നതിനായി കോടതി ഓഗസ്റ്റ് 18-ലേക്ക് മാറ്റി.

article-image

dffgdff

You might also like

  • Lulu Exchange
  • Straight Forward

Most Viewed