ഈസ്റ്റ് റിഫയിൽ ലൈസൻസില്ലാത്ത കെട്ടിടം പൊളിച്ചുനീക്കി


പ്രദീപ് പുറവങ്കര

മനാമ: നിയമലംഘനങ്ങൾ നീക്കം ചെയ്യുന്നതിനും മുനിസിപ്പൽ ചട്ടങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി ഈസ്റ്റ് റിഫയിലെ ബ്ലോക്ക് 919-ൽ അനുമതിയില്ലാതെ നിർമ്മിച്ച കെട്ടിടം സതേൺ മുനിസിപ്പാലിറ്റി പൊളിച്ചുനീക്കി.

2001-ലെ 35-ാം നമ്പർ മുനിസിപ്പാലിറ്റി നിയമം, 1977-ലെ 13-ാം നമ്പർ ബിൽഡിംഗ് റെഗുലേഷൻ നിയമം, 1996-ലെ 2-ാം നമ്പർ പബ്ലിക് റോഡ്സ് ഒക്യുപേഷൻ നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി സ്വീകരിച്ചത്.

കയ്യേറ്റങ്ങൾ ഒഴുവാക്കുക, നിയമങ്ങൾ പാലിക്കുന്നത് ഉറപ്പാക്കുക, റെസിഡൻഷ്യൽ മേഖലകളുടെ ഭംഗി നിലനിർത്തുക, പൊതുജന സുരക്ഷ സംരക്ഷിക്കുക എന്നിവയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.

സമാനമായ പരിശോധനകളും നടപടികളും നോർത്തേൺ ഗവർണറേറ്റിലും പുരോഗമിക്കുകയാണ്. അൽ റംലിയിൽ, ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ സ്ട്രീറ്റിലും ഷെയ്ഖ് സായിദ് സ്ട്രീറ്റിലും കണ്ടെത്തിയ 61 അനധികൃത നിർമ്മിതികളിൽ 47 എണ്ണവും അധികൃതർ നീക്കം ചെയ്തു. അടുത്ത ഘട്ടത്തിൽ കൂടുതൽ സ്ഥലങ്ങളിൽ നടപടി തുടരും.

മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കെട്ടിട നിർമ്മാണ നിയമലംഘനങ്ങളിൽ 68 ശതമാനവും അനുമതിയില്ലാത്ത നിർമ്മാണങ്ങളാണ്.

article-image

dfgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed