നവജാത ശിശുവിനോട് ക്രൂരത; കാരണക്കാരായ മാതാപിതാക്കൾ ഉൾപ്പെടെ മൂന്ന് പേർക്ക് ബഹ്‌റൈനിൽ തടവും നാടുകടത്തലും


പ്രദീപ് പുറവങ്കര

മനാമ: നവജാത ശിശുവിനോട് കാണിച്ച കടുത്ത അവഗണന, കുഞ്ഞിന്റെ മരണം, അധികൃതരെ അറിയിക്കാതെ രഹസ്യമായി മൃതദേഹം സംസ്കരിക്കൽ എന്നിവയുമായി ബന്ധപ്പെട്ട കേസിൽ മാതാപിതാക്കൾ ഉൾപ്പെടെ മൂന്ന് പേർക്ക് ഫസ്റ്റ് ഹൈ ക്രിമിനൽ കോടതി തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

കേസിൽ 26 വയസ്സുകാരനായ പിതാവിനും 35 വയസ്സുകാരിയായ മാതാവിനും മൂന്ന് വർഷം വീതം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. അകാലത്തിൽ ജനിച്ച കുഞ്ഞിന് ആവശ്യമായ വൈദ്യസഹായം നൽകാതിരിക്കുകയും, ഇത് കുഞ്ഞിന്റെ മരണത്തിന് കാരണമാവുകയും ചെയ്തതിനാണ് മാതാപിതാക്കൾക്കെതിരെയുള്ള ശിക്ഷ. കൂടാതെ, കുട്ടിയുടെ ജനനവും മരണവും നിയമപരമായി നിശ്ചിത സമയത്തിനുള്ളിൽ അധികൃതരെ റിപ്പോർട്ട് ചെയ്യുന്നതിൽ ഇവർ പരാജയപ്പെട്ടു. അധികൃതരെ അറിയിക്കാതെ കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കാൻ സഹായിച്ച മുപ്പത്തിയൊമ്പതുകാരിയായ മറ്റൊരു സ്ത്രീക്ക് ആറ് മാസം തടവ് ശിക്ഷയും കോടതി വിധിച്ചു. ഇതിന് പുറമെ, രാജ്യത്തെ താമസനിയമങ്ങൾ ലംഘിച്ചതിന് മൂന്ന് പ്രതികൾക്കും ഒരു മാസം വീതം അധിക തടവും കോടതി ചുമത്തിയിട്ടുണ്ട്.

കേസിന്റെ വിശദാംശങ്ങൾ അനുസരിച്ച്, 2022-ൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട മാതാപിതാക്കൾ 2024-ന്റെ അവസാനത്തോടെയാണ് ബഹ്‌റൈനിൽ ഒന്നിച്ച് താമസിക്കാൻ തുടങ്ങിയത്. പിന്നീട് യുവതി ഗർഭിണിയായെങ്കിലും വിസ കാലാവധി കഴിഞ്ഞതിനാൽ നിയമനടപടികൾ ഭയന്ന് ഇവർ ആശുപത്രിയിൽ ചികിത്സ തേടാനോ മെഡിക്കൽ മേൽനോട്ടത്തിൽ കഴിയാനോ തയ്യാറായില്ല. തുടർന്ന് 2025 ഓഗസ്റ്റിൽ ഫ്ലാറ്റിൽ വെച്ച് യുവതി പ്രസവിക്കുകയായിരുന്നു. ജനിച്ച സമയത്ത് ജീവനുണ്ടായിരുന്ന കുഞ്ഞിന്റെ ആരോഗ്യാവസ്ഥ പിന്നീട് അതിവേഗം മോശമാവുകയും, മാതാപിതാക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കുഞ്ഞ് മരണപ്പെടുകയുമായിരുന്നു.

article-image

sdad

You might also like

  • Lulu Exchange
  • Straight Forward

Most Viewed