കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ 'ഒരു കൈ' ചാരിറ്റി ശ്രദ്ധേയം; രണ്ടാം ഘട്ടം പൂർത്തിയാക്കി

പ്രദീപ് പുറവങ്കര
മനാമ l കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ ആരംഭിച്ച 'ഒരു കൈ' എന്ന പേരിലുള്ള ചാരിറ്റി പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു. വസ്ത്രങ്ങൾ, ചെരുപ്പുകൾ, കളിപ്പാട്ടങ്ങൾ എന്നിവ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച് അർഹതപ്പെട്ടവരിലേക്ക് എത്തിക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയുടെ രണ്ടാം ഘട്ടം കെ.പി.എഫ് ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, വൈസ് പ്രസിഡന്റ് ഷാജി പുതുക്കൂടി, ട്രഷറർ സുജിത്ത് സോമൻ, ലേഡീസ് വിങ് കൺവീനർ സജ്ന ഷനൂബ്, ജോയിന്റ് കൺവീനർമാരായ അഞ്ജലി സുജീഷ്, ഷെറീന ഖാലിദ് എന്നിവരുടെയും കെ.പി.എഫ് എക്സിക്യൂട്ടീവ് മെമ്പർമാരുടെയും ലേഡീസ് വിങ്ങിൻ്റെയും നേതൃത്വത്തിൽ വിജയകരമായി പൂർത്തിയാക്കി.
ഒന്നാം ഘട്ടത്തിൽ ശേഖരിച്ച സാധനങ്ങൾ ഉമ്മുൽ ഹസ്സം ചാരിറ്റി സൊസൈറ്റിക്ക് കൈമാറിയിരുന്നു. രണ്ടാം ഘട്ടത്തിൽ സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വെച്ച് വേർതിരിച്ച വസ്ത്രങ്ങൾ ജീൻസ് അവന്യൂ ഗുദൈബിയയുടെ സഹായത്തോടെ കേരളത്തിലെ യോഗ്യരായ കൈകളിലേക്ക് എത്തിക്കാൻ കെ.പി.എഫ് നടപടി സ്വീകരിച്ചു. പദ്ധതിക്ക് പിന്തുണ നൽകിയ എല്ലാവർക്കും കെ.പി.എഫ് നന്ദി അറിയിച്ചു.
േ്ിേി