സമസ്ത സ്മാർട്ട് സ്കോളർഷിപ്പ്: പ്രിലിമിനറി പരീക്ഷ നടത്തി


പ്രദീപ് പുറവങ്കര

മനാമ l സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് അംഗീകാരമുള്ള മദ്റസകളിലെ വിദ്യാർത്ഥികൾക്ക് നൽകി വരുന്ന സ്മാർട്ട്‌ സ്കോളർഷിപ്പിന് വേണ്ടിയുള്ള പ്രിലിമിനറി എക്സാം ബഹി റൈനിലെ എട്ട് കേന്ദ്രങ്ങളിലായി നടന്നു. ബഹ്‌റൈൻ ഐ സി എഫ് ന് കീഴിൽ
പ്രവർത്തിക്കുന്ന മജ് മഉ തഅലീമിൽ ഖുർആൻ മദ്റസ കളിൽ നിന്നും നേരെത്തെ രജിസ്റ്റർ ചെയ്ത 226 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത് .

ഐ സി എഫ് മോറൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട് മെന്റിന്റെയും, സുന്നി റൈഞ്ച് ജം ഇയ്യത്തുൽ മുഅല്ലിമീനി ന്റെയുംനേതൃത്വത്തിൽ മനാമ, മുഹറഖ്, റഫ, ഗുദൈബിയ, ഉമ്മൽഹസം, ഹമദ് ടൗൺ, ഇസടൗൺ, സൽമാബാദ് എന്നീ എട്ടു കേന്ദ്രങ്ങളിൽ നടന്ന് പരീക്ഷകൾക്ക് അബ്ദുൽ ഹകീം സഖാഫി കിനാലൂർ, സൈനുദ്ധീൻ സഖാഫി, നസീഫ് അൽഹാസനി, മജീദ് സഅദി, ശിഹാബ് സിദ്ധീ ഖി, റഫീഖ് ലത്തീഫി, ഹുസൈൻ സഖാഫി, ഉസ്മാൻ സഖാഫി, മൻസൂർ അഹ്സനി എന്നിവർ നേതൃത്വം നൽകി. പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്നവർക്കുള്ള ഫൈനൽ പരീക്ഷ നവംബർ 29 ന് നിശ്ചിത കേന്ദ്രങ്ങളിൽ നടക്കും.

article-image

sdfsdf

article-image

dfgf

You might also like

  • Straight Forward

Most Viewed