കോളജ് വിദ്യാർഥിനിയെ പീഡിപ്പിച്ചു; അധ്യാപകരും സുഹൃത്തും പിടിയിൽ

ഷീബ വിജയൻ
ബംഗളൂരു I കോളജ് വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകരും സുഹൃത്തും പിടിയിൽ. ബംഗളൂരുവിലാണ് സംഭവം. ഫിസിക്സ് അധ്യാപകനായ നരേന്ദ്ര, ബയോളജി അധ്യാപകനായ സന്ദീപ് ഇവരുടെ സുഹൃത്തും സ്വകാര്യ കോളജ് ജീവനക്കാരനുമായ അനൂപ് എന്നിവരാണ് അറസ്റ്റിലായത്. പഠനത്തിൽ സഹായിക്കാനെന്ന വ്യാജേന നരേന്ദ്രയാണ് പെൺകുട്ടിയുമായി ആദ്യം സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് ഇയാളുടെ നിർദേശപ്രകാരം പെൺകുട്ടി ബംഗളൂരുവിലെ അനൂപിന്‍റെ മുറിയിൽ എത്തി. ഇവിടെ വച്ച് നരേന്ദ്ര പെൺകുട്ടിയെ പീഡിപ്പിക്കുകയും സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാൽ അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. ദിവസങ്ങൾക്ക് ശേഷം സന്ദീപ് പെൺകുട്ടിയെ സമീപിക്കുകയും തനിക്കൊപ്പം വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ എതിർത്തപ്പോൾ നരേന്ദ്രക്ക് ഒപ്പമുള്ള ചിത്രങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് പെൺകുട്ടിയെ സന്ദീപ് ഭീഷണിപ്പെടുത്തി. പിന്നീട് അനൂപിന്‍റെ മുറിയിൽ എത്തിച്ച് ഇയാളും പെൺകുട്ടിയെ പീഡിപ്പിച്ചു. തുടർന്ന് തന്‍റെ മുറിയിൽ പ്രവേശിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ കാണിച്ചു അനൂപും വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തുകയും തുടർന്ന് പീഡിപ്പിക്കുകയും ചെയ്തു. ഇതേതുടർന്ന് മാനസിക സംഘർഷത്തിലായ പെൺകുട്ടി സംഭവത്തെക്കുറിച്ച് മാതാപിതാക്കളോട് പറഞ്ഞു. ഇവർ കർണാടക സംസ്ഥാന വനിതാ കമ്മീഷനെ സമീപിക്കുകയും തുടർന്ന് മാറത്തഹള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു.
ASDSAADSD