16 പുതിയ സ്ഥാപനങ്ങൾക്ക് ബഹ്റൈൻ സെൻട്രൽ ബാങ്കിന്റെ ലൈസൻസ്


പ്രദീപ് പുറവങ്കര

മനാമ 2024 മുതൽ 2025 ജൂൺ മാസം വരെയുള്ള കാലയളവിൽ ബഹ്റൈൻ സെൻട്രൽ ബാങ്ക് 16 പുതിയ സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകിയതായി സെൻട്രൽ ബാങ്ക് അധികൃതർ വ്യക്തമാക്കി. 52 ലൈസൻസ് അപേക്ഷകളുടെ പരിശോധന പുരോഗമിക്കുകയാണ്. ഈ കാലയളവിൽ മൊത്തമായി ലഭിച്ച 68 അപേക്ഷകളിൽ 75 ശതമാനും അന്താരാഷ്ട്ര സ്ഥാപനങ്ങളുടേതാണെന്നും ഡിജിറ്റൽ ധനകാര്യസേവനങ്ങൾക്കായുള്ള മുൻനിര കേന്ദ്രമായി ബഹ്റൈൻ വളരുകയാണെന്നും അധികൃതർ അറിയിച്ചു.

ഇതുവരെയായി അനുമതി നൽകിയ സ്ഥാപനങ്ങളിലൂടെ 850ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ലൈസൻസുകളിൽ രണ്ട് മൊത്തവ്യാപാര ബാങ്കുകളും ഉൾപ്പെടുന്നു. ബഹ്റൈൻ എക്ണോമിക്ക് ഡെവലപ്പ്മെന്റ് ബോർഡുമായി സഹകരിച്ച് സെൻട്രൽ ബാങ്ക് സംഘടിപ്പിച്ച ഫിനാൻഷ്യൽ സർവീസസ് ഹൊറൈസൺ എന്ന ഫോറത്തിലാണ് പുതിയ ലൈസൻസുകളെ കുറിച്ച് പ്രഖ്യാപനമുണ്ടായത്.

 

article-image

aa

You might also like

Most Viewed