ഓണാഘോഷ ഒരുക്കങ്ങളുമായി യൂണിറ്റി ബഹ്റൈൻ

പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ പ്രവാസി കൂട്ടായ്മയായ യൂണിറ്റി ബഹ്‌റൈന്റെ ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ 3 ന് പുതുമ നിറഞ്ഞ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. ഇതിന്റെ ഭാഗമായി റിഫയിൽ വെച്ച് യോഗം ചേരുകയും ഓണാഘോഷ പ്രോഗ്രാം കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ഓണാഘോഷങ്ങളുടെ ഒരുക്കങ്ങളുടെ വിവരങ്ങൾ യൂണിറ്റി പ്രസിഡണ്ട് പ്രസന്നകുമാർ യോഗത്തിൽ അവതരിപ്പിച്ചു.ആഘോഷങ്ങളുടെ രക്ഷാധികാരിയായി സതീഷിനെയും കൺവീനർമാരായി രമ ബാലചന്ദ്രനെയും സുനീഷിനെയും, പ്രോഗ്രാം കോർഡിനേറ്ററായി സൂനോജിനെയും, സ്പോൺസർഷിപ്പ് സെക്രട്ടറിയായി സുദീപിനെയും തെരഞ്ഞെടുത്തു.
aa