കളറിങ്ങ് മത്സരത്തിനൊരുങ്ങി ഗ്ലോബൽ തിക്കോടിയൻസ് ഫോറം‌


പ്രദീപ് പുറവങ്കര

മനാമ: ഗ്ലോബൽ തിക്കോടിയൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 11ന് രണ്ടുമുതൽ ആറുവരെ രചന, കളറിങ് മത്സരം സംഘടിപ്പിക്കുന്നു. അദ്ലിയയിലെ ബ്രെയിൻക്രാഫ്റ്റ് ഇന്റർനാഷനൽ സെന്‍ററിൽ നടത്തുന്ന മത്സരത്തിൽ താൽപര്യമുള്ള കുട്ടികൾക്ക് പങ്കെടുക്കാവുന്നതാണ്. അഞ്ച് വയസ്സുമുതൽ പതിനഞ്ച് വയസ്സുവരെയുള്ള കുട്ടികളെ ഉൾപ്പെടുത്തി, ജൂനിയർ, സബ് ജൂനിയർ, സീനിയർ എന്നീ കാറ്റഗറിയിലാണ് മത്സരം സംഘടിപ്പിക്കുന്നത്.

പങ്കെടുക്കാൻ താൽപര്യമുള്ളവരുടെ രക്ഷിതാക്കൾ 38834305 അല്ലെങ്കിൽ 33105368 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. പരിപാടിയോട് അനുബന്ധിച്ച് രക്ഷിതാക്കൾക്കായി പ്രശസ്ത മൈന്റ് ട്രെയ്നർ ജിജി മുജീബ് നയിക്കുന്ന പ്രത്യേക പാരന്റിങ്ങ് പരിപാടിയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

article-image

aa

You might also like

Most Viewed