മർകസ് ബഹ്‌റൈൻ സൗത്ത് സെൻട്രൽ ഡയരക്ട്രേറ്റ് പുനഃസംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ : സാമൂഹിക മുന്നേറ്റത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യമാണന്ന് മർകസ് പി. ആർ. ഒ. മർസൂഖ് സഅദി പാപ്പിനിശ്ശേരി പ്രസ്താവിച്ചു. മർകസ് ബഹ്റൈൻ സൗത്ത് സെൻട്രൽ ജനറൽ കൗൺസിലിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. സൽമാബാദ് സുന്നി സെന്ററിൽ നടന്ന സൗത്ത് സെൻട്രൽ ജനറൽ കൗൺസിൽ പി.എം. സുലൈമാൻ ഹാജിയുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ്. ഇന്റർനാഷനൽ ഡപ്യൂട്ടി പ്രസിഡണ്ട് അഡ്വ: എം. സി. അബ്ദുൾ കരീം ഹാജി ഉദ്ഘാടനം ചെയ്തു.

കൗൺസിലിൽ മർകസ് സൗത്ത് സെൻട്രൽ ഡയരക്ട്രേറ്റ് പുന:സംഘടിപ്പിച്ചു. ഭാരവാഹികൾ: ശംസുദ്ധീൻ സുഹ്‌രി ( പ്രസിഡണ്ട് ) ഫൈസൽ ചെറുവണ്ണൂർ.(ജനറൽ സിക്രട്ടറി) അബ്ബാസ് മണ്ണാർക്കാട് (ഫിനാൻസ് സിക്രട്ടറി). ഉമർ ഹാജി ചേലക്കര, ശിഹാബുദ്ധീൻ സിദ്ദീഖി, മുസ്ഥഫ സിവി വടകര, ഉമർ ഹാജി പെരുമ്പടപ്പ്, മൻസൂർ അഹ്സനി വടകര എന്നിവർ അസോസിയേറ്റ് പ്രസിഡണ്ടുമാരും ആസിഫ് നന്തി, അബ്ദുസ്സത്താർ , ഹംസ ഖാലിദ് സഖാഫി, അസ്മർ , അബ്ദുൽ ഫത്താഹ് എന്നിവർ ഏരിയാ സിക്രട്ടറിമാരുമായി തെരഞ്ഞെടുക്കപ്പെട്ടു. ഫൈസൽ ചെറുവണ്ണൂർ സ്വാഗതവും ഹംസ ഖാലിദ് സഖാഫി നന്ദിയും പറഞ്ഞു.

article-image

sgds

You might also like

Most Viewed