സൗജന്യമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


മനാമ:

ബഹ്‌റൈൻ കരുവന്നൂർ കുടുംബം അൽ ഹിലാൽ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ, അദിലിയയിലുള്ള മെഡിക്കൽ സെന്ററിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു. പങ്കെടുത്ത എല്ലാവർക്കും സൗജന്യമായി രക്ത പരിശോധന നടത്താനും ഡോക്ടറെ കാണാനുമുള്ള സൗകര്യവും ഒരുക്കിയിരുന്നു.

മെഡിക്കൽ സെന്ററിൽ തന്നെ നടന്ന ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ ജനറൽ സെക്രട്ടറിയും ജീവകാരുണ്യ പ്രവർത്തകനുമായ അമൽദേവ് ഒ.കെ, ബി.ടി.കെ ജനറൽ സെക്രട്ടറി അനൂപ് ചുങ്കത്ത്, പ്രസിഡന്റ് ജോഫി നീലങ്കാവിൽ, ബഹ്‌റൈൻ കരുവന്നൂർ കുടുംബം മുഖ്യ രക്ഷാധികാരി ഷാജഹാൻ കരുവന്നൂർ, സെക്രട്ടറി അനൂപ് അഷറഫ്, പ്രസിഡന്റ് എം.പി. സിബി, അമൽ ബാലചന്ദ്രൻ, അൽ ഹിലാൽ മാർക്കറ്റിങ് എക്സിക്യൂട്ടിവ് ഷിജിൻ വി. രാജു എന്നിവർ സംസാരിച്ചു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed