ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല വാർഷികാഘോഷം നടന്നു


മനാമ: 

ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ലയുടെ ഇരുപത്തിയേഴാമത് വാർഷികവും ക്രിസ്മസ് പുതുവൽസര ആഘോഷവും അദാരി ഗാർഡനിൽ ഉള്ള ന്യൂ സീസൺ ഹാളിൽ വച്ച് നടന്നു. കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ്ചെയർമാൻ അഡ്വ: ആർ. സനൽ കുമാർ മുഖ്യ അതിഥി ആയിരുന്നു. 

article-image

ഫാറ്റ് പ്രസിഡന്റ് റോബി ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ വ്യവസായപ്രമുഖനും തിരുവല്ലാ സ്വദേശിയുമായ കെ.ജി.ബാബുരാജ് മുഖ്യ പ്രഭാഷണം നടത്തി. ഫാദർ സേവറിയോസ് തോമസ് ക്രിസ്മസ് - പുതുവത്സര സന്ദേശം നൽകി. കുവൈറ്റ് തിരുവല്ലാ അസോസിയേഷൻ പ്രസിഡന്റ് ജയിംസ് കൊട്ടാരം, അഡ്വൈസറി ബോർഡംഗം ദേവരാജൻ , രക്ഷാധികാരികളായ വർഗീസ് ഡാനിയേൽ , ബോബൻ ഇടുക്കള എന്നിവർ ആശംസാ പ്രസംഗം നടത്തി. ഫാറ്റ് ജനറൽ സെക്രട്ടറി അനിൽ പാലയിൽ സ്വാഗത പ്രസംഗവും പ്രോഗാം കമ്മറ്റി കൺവീനർ മനോജ് ശങ്കരൻ കൃതജ്ഞതയും പറഞ്ഞു.

article-image

ഫാ: സേവറിയോസ് തോമസ്‌, സുമേഷ് അയിരൂർ എന്നിവർ നേതൃത്വം നൽകിയ സംഗീത നിശയും കുട്ടികൾ അവതരിപ്പിച്ച നൃത്ത- നൃത്യങ്ങളും അരങ്ങേറി. ജനറൽ കൺവീനർ ജെയിംസ് ഫിലിപ്പ്, വൈസ് പ്രസിഡന്റുമാരായ ബ്ലസൻ മാത്യു, വിനു ഐസക്, ജോയിന്റ്. കൺവീനർമാരായ മാത്യു പാലിയേക്കര, വിനോദ് കുമാർ, ട്രഷറർ ജോബിൻ ചെറിയാൻ, എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർമാരായ ജോസഫ് വടക്കേയിൽ ഫിലിപ്പോസ്,നൈനാൻ ജേക്കബ്, റ്റോബി മാത്യു, ഷിജിൻ ഷാജി, നിതിൻ സോമനാഥ്, രാജീവ് കുമാർ, അഡ്നാൻ, ഷിബു കൃഷ്ണ, രാധാകൃഷ്ണൻ, അഡ്വൈസറി ബോർഡംഗങ്ങളായ സജി ചെറിയാൻ, എബ്രഹാം ജോൺ, വി.ഒ.എബ്രഹാം. എന്നിവർ നേതൃത്വം നൽകി.

You might also like

Most Viewed