ബഹ്റിൻ പ്രവാസികൾക്ക് ഇത് ഇരട്ട ഷോക്ക്‌ !


ബഹ്റിനിലെ പ്രവാസികൾക്ക് ഇത് ഇരട്ട ഷോക്ക്‌. സബ്സിഡി എടുത്ത് മാറ്റുകയും ഒപ്പമുള്ള നിരക്ക് വർദ്ധനയും ബഹറിനിലെ  പ്രവാസികളെ വലയ്ക്കും. 2019 ആകുന്നതോടെ 2 റൂമുകൾ ഉള്ള ഒരു ശരാശരി ഫ്ലാറ്റിനു പ്രതിമാസം 113.9 ബഹ്റിൻ ദിനാർ (BD) വൈദ്യുതിയുടെയും വെള്ളത്തിന്റെയും വിലയായി നല്കേണ്ടി വരുമെന്നാണ് സൂചന. ഇത് ഇന്ത്യൻ രൂപയിൽ നോക്കിയാൽ ഏതാണ്ട് 20,250 രൂപ വരും.

സബ്സിഡി നീക്കിയതിന് ശേഷമുള്ള പുതിയ താരിഫ് അനുസരിച്ച് 2019ഓടെ ഒരു ചെറിയ ഫ്ലാറ്റിന്റെ വൈദ്യുതി ബിൽ 72BDയും വാട്ടർ ബിൽ 41.9BDയും ആകുമെന്നാണ് കണക്ക്, അതായത് ആകെ 113.9BD. ഈ കണക്കിനാണെങ്കിൽ റോഡിൽ അന്തിയുറങ്ങേണ്ടി വരുമെന്ന ആശങ്കയിലാണ് ഒട്ടു മിക്ക തൊഴിലാളികളും. ഭാവിയിൽ പ്രവാസി തൊഴിലാളികളുടെ ബഹ്റിനെലേക്കുള്ള ഒഴുക്കിനെ തടസപ്പെടുന്നതാണീ നടപടി.

ഈ വർഷം മാർച്ച്‌ മുതൽ വൈദ്യുതി നിരക്ക് ഒരു യൂണിറ്റിനു 13 ഫിൽ‌സ് ആവുന്നതിനെ തുടർന്ന് 3600 ശരാശരി ഉപപോഗമുള്ള ഒരു വീടിന്റെ പ്രതിമാസ വൈദ്യുതി ബിൽ BD46.8ലേക്ക് ഉയരും. അടുത്ത വർഷം യൂണിറ്റിനു 18 ഫിൽ‌സ് ആവുന്നതോടെ ഇത് BD64.8 ആവുകയും, 2018ൽ 23 ഫിൽ‌സ് ആവുന്നതോടെ BD82.8ലേക്ക് ഉയരുകയും ചെയ്യും. 2019 ആവുമ്പോഴേക്കും യൂണിറ്റിനു 29 ആകുകയും ഇതനുസരിച്ച് പ്രതിമാസ ബിൽ BD104.4ൽ എത്തുകയും ചെയ്യും. അതായത് ഈ കാലയളവിനുള്ളിൽ വൈദ്യുതി താരിഫ് ഇപ്പോഴുള്ളതിനെക്കൾ മൂന്നിരട്ടിയാകുമെന്നർത്ഥം.

അതുപോലെ തന്നെ വാട്ടർ ബില്ലിന്റെ കാര്യത്തിലും. രണ്ടു റൂമുള്ള ഫ്ലാറ്റിന്റെ ശരാശരി ഉപഭോഗം 62.5 യൂണിറ്റ് ആണെങ്കിൽ BD5 (80 ഫിൽ‌സ്/യൂണിറ്റ്) ആണ് നിലവിലെ നിരക്ക്. ഇത് മാർച്ച്‌ ആകുമ്പോൾ BD12.5 ആയി ഉയരും. 2017 ൽ ഇത് BD18.8ഉം (300ഫിൽ‌സ്/യൂണിറ്റ്), 2018ൽ BD31.3ഉം (500ഫിൽ‌സ്/യൂണിറ്റ്), 2019 ആവുമ്പോൾ BD46.9 (750ഫിൽ‌സ്/യൂണിറ്റ്) ആവും എന്നുമാണ് കണക്ക്. വാട്ടർ ബിൽ 10 ഇരട്ടിയായി വർദ്ധിക്കുമെന്നാണ് ഇത് കാണിക്കുന്നത്.

ഈ നിരക്ക് വർദ്ധന മറ്റു മേഖലകളിലും നിരക്ക് വർദ്ധനക്ക് കാരണമാകുമെന്നാണ് സൂചന.

You might also like

  • Lulu Exchange
  • Straight Forward

Most Viewed