നാലു വയസുകാരിയെ കൌമാരക്കാരന്‍ പീഡിപ്പിച്ചു: ഗുരുതര പരിക്കുകളോടെ കുട്ടി ആശുപത്രിയിൽ

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ നാലു വയസുകാരിയെ കൌമാരക്കാരന്‍ പീഡിപ്പിച്ചു. മുസാഫര്‍നഗര്‍ രത്തന്‍പുരിയിലായിരുന്നു സംഭവം. 14 കാരനായ പ്രതി ബാലികയെ മധുരം നല്‍കി വയലിലേക്കുകൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. സംഭവം പുറത്തറിഞ്ഞതോടെ പ്രതി ഒളിവില്‍പ്പോയി.