ബഹ്‌റൈന്‍ കേന്ദ്രമാക്കി ലൈംഗീക വ്യാപാരം: സംഘത്തിന്റെ ഇടനിലക്കാരായി മലയാളി ദമ്പതികളും

തിരുവനന്തപുരം: ബഹ്‌റൈന്‍ കേന്ദ്രമാക്കി മലയാളി പെണ്‍കുട്ടികളെ നിര്‍ബന്ധിത ലൈംഗിക വ്യാപാരത്തിന് ഉപയോഗിച്ചിരുന്ന സംഘത്തില്‍ ഇടനിലക്കാരായി ദമ്പതികളും ഉണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. റാക്കറ്റിന്റെ ബഹ്‌റൈനിലെ മുഖ്യകണ്ണി ആലുവ സ്വദേശിയായ മുജീബെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇയാള്‍ക്കൊപ്പമാണ് ദമ്പതികളായ കൊല്ലം സ്വദേശികളായ അബ്ദുല്‍ നാസറും ഷാജിദയും ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം.കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെയാണ് അന്വേഷണം തുടങ്ങിയത്. കെണിയില്‍പെട്ട യുവതികളെ പാര്‍പ്പിച്ചിരിക്കുന്നത് ബഹ്‌റൈനില്‍ തന്നെയാണെന്നാണ് അന്വേഷണസംഘം സ്ഥിരീകരിച്ചത്. ജോലി വാഗ്ദാനം ചെയ്താണ് യുവതികളെ കടത്തിയതെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.സംഘത്തിന്റെ കെണിയില്‍ അറുപതിലേറെ യുവതികളുണ്ടെന്നാണു സൂചന. റാക്കറ്റിലെ മുഴുവന്‍ കണ്ണികളെയും കുടുക്കാനുള്ള ശ്രമം ഊര്‍ജിതമാക്കിയതായി പ്രത്യേക അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.