മുൻ ബഹ്റിൻ പ്രവാസി നാട്ടിൽ അപകടത്തിൽ മരിച്ചു


മനാമ: ബഹ്റിനിൽ മുന്‍പ് പ്രവാസ ജീവിതം നയിച്ചിരുന്ന നന്തി കടലൂർ സ്വദേശിയും മദ്രസ അദ്ധ്യാപകനുമായ അബ്ദുറഹ്−മാൻ ദാരിമി (49) നാട്ടിൽ റോഡ് അപകടത്തെ തുടർന്ന് മരണമടഞ്ഞു. പയ്യോളി ടൗണിൽവെച്ച് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവും അബ്ദുറഹ്−മാൻ ദാരിമിയുടെ സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശി പ്പിച്ചു. അവിടെ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. സ്കൂട്ടർ ഓടിച്ച സക്കറിയ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പത്ത് വർഷത്തോളം സല്ലാക്കിൽ സ്വന്തമായി കട നടത്തിയിരുന്നു. അബ്ദുറഹ്−മാൻ ദാരിമി നന്തി കൂട്ടായ്മയുടെ മെന്പർ ആയിരുന്നു. മികച്ച പ്രഭാഷകൻ കൂടിയായ അദ്ദേഹത്തിന്റെ വിയോഗത്തിൽ നന്തി കൂട്ടായ്മ അനുശോചിച്ചു. ഭാര്യ: ഹസീന, മക്കൾ: മുഹ്സിന, മുൻവർ, മുഷിദ.