സ്േഫ ാടന പരന്പര നടത്തുവാനുള്ള ശ്രമം സുരക്ഷാ വിഭാഗം തകർത്തു


മനാമ: ഇറാന്റെ സഹായത്തോടെ രാജ്യത്ത് സ്േഫ ാടന പരന്പര നടത്താനുള്ള പദ്ധതി പോലീസ് വിഫലമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് അപകടകരവും, വിധ്വംസകവുമായ സ്േഫ ാടനങ്ങൾ നടത്താനുള്ള ഒരു സംഘം ആളുകളുടെ ശ്രമമാണ് ഇതോടെ തടഞ്ഞത്. ഇറാനിയൻ റവല്യൂഷനറി ഗാർഡിന്റെയും ലബനീസ് ഹിസ്ബുള്ള മിലിറ്റ്യയുടെയും നേരിട്ടുള്ള സഹായത്തോടെ പ്രവർത്തിക്കുന്ന സംഘടനയായ അൽ ബസ്റ്റ ഗ്രൂപ്പ് എന്ന തീവ്രവാദസംഘടനയാണ് ഇതിന് പിന്നിലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിലെ അംഗങ്ങളെ തിരിച്ചറിഞ്ഞതായും ബോംബ്‌ സ്േഫ ാടനങ്ങൾക്കുള്ള പദ്ധതികൾ തയ്യാറാക്കിയ ചിലരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രണ്ട് പേരുടെ മരണത്തിനും, ആറു പേരുടെ പരിക്കിനും കാരണമായിത്തീർന്ന സിത്ര പോലീസ് ബസ് ബോംബിംഗ് ഇവരുടെ നേതൃത്വത്തിലാണ് നടന്നതെന്ന് സംശയിക്കുന്നതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇരട്ട സഹോദരങ്ങളായ 33 കാരായ മുഹമ്മദ്‌ അഹമ്മദ് ഫഖ്രാവി, അലി അഹമ്മദ് ഫഖ്രാവി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed