കേരളീയം 2024 ക്വിസ് മത്സരത്തിന്റെ സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ നാളെ


ഫോർ പിഎം ന്യൂസ് സംഘടിപ്പിക്കുന്ന കേരളീയം 2024 ക്വിസ് മത്സരത്തിന്റെ സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ നാളെ വൈകുന്നേരം ആറ് മണി മുതൽ മാഹൂസിലെ മക്കൻഡീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ഇന്ന് വൈക്കീട്ട് നടക്കുന്ന പ്രിലിമിനറി റൗണ്ടിലൂടെയാണ് സെമിയിലേയ്ക്കുള്ള ടീമുകളെ തെരഞ്ഞെടുക്കുന്നത്. ബോണി ജോസഫ് നയിക്കുന്ന ക്വിസ് മത്സരത്തിന്റെ സാങ്കേതിക സഹായം നൽകുന്നത് അജയ് പി നായർ, പി പി സുരേഷ് എന്നിവരാണ്. വിശ്വനാഥൻ ഭാസ്കരനാണ് ഈവന്റ് കോർഡിനേറ്റർ.

അഞ്ഞൂറ് ദിനാറിലധികം വരുന്ന സമ്മാനങ്ങളാണ് മത്സരത്തിലൂടെ വിതരണം ചെയ്യുന്നത്. ടോയോ ടയേർസ്, എൻ ഇ സി റെമിറ്റ്, കലാകേന്ദ്ര, നിറപറ എന്നിവർ മുഖ്യ പ്രായോജകരാകുന്ന പരിപാടിയിൽ ബ്രെയിനോ ബ്രെയിൻ, ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ, മംഗള, ശ്രീജാസ് വിസ്ഡം, പ്രവാസി ഗൈഡൻസ് സെന്റർ എന്നിവരാണ് സഹപ്രായോജകർ. ക്ലിയർ വിഷൻ ഒപ്റ്റിക്സ്, ഫിലിപ്സ്, വെസ്റ്റാർ വാച്ചസ്, അസ്ഗർ അലി പെർഫ്യൂംസ്, എപിക്സ് സിനിമ, ദ ഡെയ്ലി ട്രിബ്യൂൺ എന്നിവരാണ് വിജയികൾക്ക് വിവിധ സമ്മാനങ്ങൾ നൽകുന്നത്. പരിപാടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 36458398 അല്ലെങ്കിൽ 39235913 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

dsvdv

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed