എസ്എൻസിഎസ് ബഹ്റൈൻ കേരള പിറവിദിനാഘോഷം സംഘടിപ്പിച്ചു


മനാമ: 

മലയാളം പാഠശാലയുടെ നേതൃത്വത്തിൽ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിൽ കേരളപ്പിറവി ആഘോഷം സംഘടിപ്പിച്ചു.ന്യൂ ഹൊറൈസൺ സ്കൂൾ ചെയർമാൻ ജോയ് മാത്യൂസ് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. എസ് എൻ സി എസ് ചെയർമാൻ കൃഷ്ണകുമാർ ഡി അധ്യക്ഷനായ ചടങ്ങിന് എഡ്യൂക്കേഷൻ ഫോറം സെക്രട്ടറി ബിജു ചന്ദ്രൻ സ്വാഗതം ആശംസിച്ചു. അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ഷൈൻ സി,മലയാളം പാഠശാലയുടെ പ്രധാന അധ്യാപിക സന്ധ്യാ മനോജ്, മുൻ അധ്യാപകനായ സുരേഷ് പി. പി,എസ് എൻ സി എസ് ചെയർമാൻ കൃഷ്ണകുമാർ ഡി എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു.

അനിത ശിവരാജൻ മുഖ്യ അവതാരകയായ ചടങ്ങിൽ മലയാളം പാഠശാല കൺവീനർ ഗോകുൽ കൃഷ്ണൻ നന്ദി രേഖപ്പെടുത്തി. തുടർന്ന് മലയാളം പാഠശാലയിലെ കുട്ടികളും അധ്യാപകരും ചേർന്നവതരിപ്പിച്ച കേരളത്തനിമയുണർത്തുന്ന കലാപരിപാടികൾ വേദിയിൽ അരങ്ങേറി.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed