ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി ഓണാഘോഷവും ഓണസദ്യയും സംഘടിപ്പിച്ചു


ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി ഇപ്രാവശ്യത്തെ ഓണം പോന്നോണ പുലരി എന്ന പേരിൽ ആദാരിപാർക്കിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വിവിധ കലാപരിപാടികളോട് കൂടി അതി വിപുലമായി ആഘോഷിച്ചു. ഇന്ത്യൻ എംബസി സെക്കന്റ്‌ സെക്രട്ടറി ഗിരീഷ് പൂജാരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മുഹമ്മദ് ജലാൽ ഗ്രൂപ്പ്‌ കമ്പനിയായ സുസുകി ഓട്ടോമൊബൈൽ ജനറൽ മാനേജർ ജമാൽ അൽസയെദ് മുഖ്യ അതിഥി ആയിരിന്നു. അത്ത പൂക്കളം, മഹാബലി, പുലിക്കളി, ചെണ്ടവാദ്യ മേളം, തിരുവാതിര, വഞ്ചിപാട്ട്, വനിതകളുടെ കേരളീയ തനതു വസ്ത്ര ധാരണത്തിലുള്ള ഫാഷൻ ഷോ, ലൈവ് മ്യൂസിക് ബാൻഡ്, ശാസ്ത്രീയ നൃത്തം തുടങ്ങി വിവിധങ്ങളായ കലാപരിപാടികളാൽ വർണ്ണാഭമായിരുന്ന ഓണഘോഷത്തിൽ 29 തരം രുചി വൈവിദ്യങ്ങൾ നിറഞ്ഞ, 1700 പേർ പങ്കെടുത്ത ഓണ സദ്യ ചടങ്ങിന് വേറിട്ട അനുഭവം സമ്മാനിച്ചു.

വിശിഷ്ട അഥിതി കളായി പങ്കെടുത്ത മെഗാമാർട്ട് ജനറൽ മാനേജർ അനിൽ നവാനി, കോവളം എംഎൽഎ വിൻസെന്റ്, ഡോക്ടർ എസ്എസ് ലാൽ എന്നിവരെ മറ്റു പ്രയോക്താ ക്കളോടൊപ്പം ചടങ്ങിൽ ആദരിച്ചു.എസ് എൻ സി എസ് ചെയർമാൻ കൃഷ്ണകുമാർ ഡി, സെക്രട്ടറി ശ്രീകാന്ത് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഓണാഘോഷം ജനറൽ കൺവീനർ സന്തോഷ് കുമാർ യു നന്ദി രേഖപ്പെടുത്തി. മനീഷ സന്തോഷ് പരിപാടിയുടെ മുഖ്യ അവതാരകയായിരുന്നു.

article-image

േുേു

You might also like

  • Straight Forward

Most Viewed