ഇലക്ട്രിക് വയറുകളും മറ്റ് ഉപകരണങ്ങളും മോഷ്ടിച്ച മൂന്നുപേർ അറസ്റ്റിൽ


ഇലക്ട്രിക് വയറുകളും മറ്റ് ഉപകരണങ്ങളും മോഷ്ടിച്ചതിന് മൂന്നുപേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏകദേശം 12,000 ദീനാർ വിലയുള്ള വസ്തുക്കളാണ്  മോഷ്ടിച്ചത്. മോഷ്ടിച്ച ചില വസ്തുക്കൾ പ്രതികൾ വിറ്റതായും മന്ത്രാലയം അറിയിച്ചു.

ബാക്കിയുള്ളവ ഷിപ്പിങ് കണ്ടെയ്‌നറിൽ രാജ്യത്തിനു പുറത്തേക്കു കടത്താൻ ശ്രമിക്കുകയായിരുന്നു.സതേൺ ഗവർണറേറ്റ് പൊലീസ് ഡയറക്‌ടറേറ്റ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. വിൽക്കാത്ത മോഷണ വസ്തുക്കൾ, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ  പിടിച്ചെടുത്തു.

article-image

േ്ിേി

You might also like

  • Straight Forward

Most Viewed