ലോക പരിസ്ഥിതി ദിനം; കലാലയം സാംസ്‌കാരിക വേദി, ആഗോള തലത്തില്‍ പരിസ്ഥിതിസൗഹൃദ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നു


ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കലാലയം സാംസ്‌കാരിക വേദി, ആഗോള തലത്തില്‍ 5,000 കേന്ദ്രങ്ങളില്‍ പരിസ്ഥിതിസൗഹൃദ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നു. ജൂണ്‍ നാലു മുതല്‍ ഒമ്പതുവരെയുള്ള കാലയളവിലാണ് ഇക്കോ വൈബ് എന്ന ശീര്‍ഷകത്തില്‍ കാമ്പയിന്‍ നടക്കുന്നത്. ബഹ്‌റൈനിൽ 200 കേന്ദ്രങ്ങളിലാണ് ഇക്കോ വൈബ് നടക്കുന്നത്.

ഇതിന്റെ ഭാഗമായി രിസാല സ്റ്റഡി സര്‍ക്കിളിന്റെ യൂനിറ്റ് തലങ്ങളില്‍ താമസ ഇടങ്ങള്‍ സന്ദര്‍ശിച്ച് പരിസ്ഥിതി ദിനത്തിന്റെയും ശുചിത്വത്തിന്റെയും പ്രാധാന്യവും ക്രമീകരണങ്ങളും ബോധവത്കരിക്കുന്ന സംഗമങ്ങള്‍ നടക്കും. ഇക്കോ വൈബ് കാമ്പയിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ വെബിനാര്‍, പരിസ്ഥിതി പഠനം, ചിത്രരചന മത്സരം തുടങ്ങിയ വ്യത്യസ്ത പരിപാടികളും അനുബന്ധമായി സംഘടിപ്പിക്കും.

article-image

dfgdg

You might also like

  • Straight Forward

Most Viewed