കോമൺവെൽത്തിൽ സ്വർണത്തിന് പകരം വെങ്കലം വികാരഭരിതയായ താരത്തിന് പ്രധാനമന്ത്രിയുടെ ആശ്വാസം


022 കോമൺവെൽത്ത് ഗെയിംസിൽ വനിതാ ഫ്രീസ്റ്റൈൽ 50 കിലോ വിഭാഗത്തിൽ വെങ്കലം നേടിയതിനു ശേഷം സ്വർണം നേടാതെ തകർന്ന ഗുസ്തി താരം പൂജ ഗെലോട്ടിന് ആശ്വാസമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റർ സന്ദേശം നൽകിയത്.

' പൂജ, നിങ്ങളുടെ മെഡൽ ആഘോഷത്തിനുള്ളതിനാണ്, ക്ഷമാപണത്തിനല്ല' എന്നായിരുന്നു പ്രധാനമന്ത്രി മോദിയുടെ സന്ദേശം.

"ഞാൻ സെമിഫൈനലിൽ എത്തി തോറ്റു. എനിക്ക് എന്റെ നാട്ടുകാരോട് മാപ്പ് പറയണം... ഇവിടെ ദേശീയ ഗാനം ആലപിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം....," വെങ്കലമെഡലിന് അർഹയായപ്പോൾ ക്യാമറയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പൂജ ഗെലോട്ട് ഇതാണ് പറഞ്ഞത്. “ഞാൻ എന്റെ തെറ്റുകളിൽ നിന്ന് പഠിക്കുകയും അവയിൽ പ്രവർത്തിക്കുകയും ചെയ്യും,” എന്നും വികാരാധീനയായ പൂജ ഗെലോട്ട് പറഞ്ഞു.

You might also like

  • Megamart
  • Lulu Exhange
  • 4PM News

Most Viewed