കോപ്പ അമേരിക്ക ഫെമെനിന കിരീടം ബ്രസീലിന്


കോപ്പ അമേരിക്ക ഫെമെനിനയില്‍ ബ്രസീലിന് വീണ്ടും കിരീടം. കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീലിയന്‍ വനിതകള്‍ പരാജയപ്പെടുത്തിയത്. 39ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് വിജയഗോള്‍ നേടിയത്. മാനുവല വിനെഗാസിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ഡിബിന്‍ഹ ഗോള്‍ ആക്കിമാറ്റുകയായിരുന്നു.മത്സരത്തില്‍ പൊസഷ്യന്‍ ഗെയിംമാണ് ബ്രസീല്‍ കളിച്ചത്. എന്നാല്‍ ഏറ്റവുമധികം ഗോള്‍ അവസരം ഉണ്ടാക്കിയതും ഷോട്ടുകള്‍ ഉതിര്‍ത്തതും കൊളംബിയയായിരുന്നു. മത്സരം സമനിലയിലാക്കാന്‍ കൊളംബിയ മികച്ച മുന്നേറ്റങ്ങളോടെ ശ്രമിച്ചെങ്കിലും ബ്രസീലിയന്‍ പ്രതിരോധത്തിന്റെ മുമ്പില്‍ നിഷ്ഫലമായി. ലൂസേഴ്‌സ് ഫൈനലില്‍ പാരാഗ്വയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ അര്‍ജന്റീനക്കാണ് മൂന്നാം സ്ഥാനം.

You might also like

Most Viewed