വാഹനപരിശോധനക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം; രണ്ട് പേര്‍ അറസ്റ്റില്‍


നഗരത്തില്‍ വാഹനപരിശോധനക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം. എസ്‌ഐയേയും ഡ്രൈവറേയും ആക്രമിച്ച സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കോട്ടപ്പറമ്പ് സ്വദേശി വിപിന്‍ പത്മനാഭന്‍, പുതിയാപ്പ സ്വദേശി ശിഹാബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച്ച പുലര്‍ച്ച് മൂന്ന് മണിയോടെ പാളയത്ത് വെച്ചാണ് സംഭവം.

കസബ എസ്‌ഐ അഭിഷേക്, ഡ്രൈവര്‍ സക്കറിയ എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പ്രതികള്‍ പൊലീസിനെ പിടിച്ചു തള്ളുകയും എസ്‌ഐയുടെ കൈ പിടിച്ച് തിരിക്കുകയുമുണ്ടായി. കൈക്ക് പരിക്കേറ്റ എസ്‌ഐയും ഡ്രൈവറും ആശുപത്രിയില്‍ ചികിത്സ തേടി. ഇവരുടെ പരിക്ക് ഗുരുതരമല്ല. പ്രതികള്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ പ്രതികള്‍ സ്റ്റേഷനില്‍ എത്തിയ ശേഷവും പരാക്രമണം തുടര്‍ന്നതിനാല്‍ ഇവരുടെ വൈദ്യ പരിശോധന വൈകി.

 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed