അനിൽ ആന്റണിയുടെ രാജി; പ്രതികരിക്കാതെ എകെ ആന്റണി

എഐസിസി സോഷ്യൽ മീഡിയ കോർഡിനേറ്റർ ഉൾപ്പെടെയുള്ള പദവികളിൽ നിന്നും അനിൽ ആന്റണി രാജിവെച്ച പ്രതികരിക്കാതെ മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. മകൻ രാജിവെച്ചതിൽ പ്രതികരണം തേടിയ മാധ്യമപ്രവർത്തകിൽ നിന്ന് എ കെ ആന്റണി ഒഴിഞ്ഞുമാറി. ആന്റണിയുടെ പ്രതികരണമിങ്ങനെ:"വിവാഹ വീട്ടിലാണോ നിങ്ങളുടെ രാഷ്ട്രീയം. നിങ്ങൾക്ക് കൂറച്ചുകൂടി ഔചിത്യം വേണ്ടേ. ഞാൻ ഒരു കല്യാണത്തിന് വന്നിരിക്കുകയാണ്. രാഷ്ട്രീയ വിവാദത്തിന് അല്ല ഇവിടെ വന്നിരിക്കുന്നത്", എകെ ആന്റണി പറഞ്ഞു. ബിബിസി ഡോക്യൂമെന്ററിയുമായി ബന്ധപ്പെട്ട് അനിൽ ആന്റണി നടത്തിയ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനമാണുള്ളത്. പുതിയ കോൺഗ്രസ് സംസ്കാരം അംഗീകരിക്കാൻ കഴിയില്ലെന്ന് അഭിപ്രായപ്പെട്ടാണ് അനിൽ രാജിവെച്ചത്.
ട്വിറ്ററിലൂടെയാണ് അനിൽ ആന്റണി രാജി വിവരം അറിയിച്ചത്. "മുഖസ്തുതിക്കാർക്കും പാദവേസവകർക്കുമൊപ്പം പ്രവർത്തിക്കാനാണ് നിങ്ങൾക്കും നിങ്ങളുടെ ഒപ്പമുള്ളവർക്കും കഴിയുകയെന്ന് എനിക്ക് ബോധ്യപ്പെട്ടു" എന്ന് രാജിക്കകത്തിൽ അനിൽ ആരോപിച്ചു. അനിലിന്റെ പ്രതികരണം കോൺഗ്രസിന് പൊതുവെ നാണക്കേടായെന്നാണ് പ്രവർത്തകർ പറയുന്നത്.
rtutfu