സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ ഇന്ന് രാത്രി നടത്തം സംഘടിപ്പിക്കും


തിരുവനന്തപുരം: പിണറായി സർക്കാരിന്‍റെ ഭരണത്തിൻ കീഴിൽ വർധിച്ചുവരുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ ഇന്നു രാത്രി ഒന്പതിനു സ്ത്രീകളെ അണിനിരത്തി സംസ്ഥാന വ്യാപകമായി രാത്രി നടത്തം സംഘടിപ്പിക്കും. ’പെണ്‍മയ്ക്കൊപ്പം ’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് വനിതകളുടെ രാത്രി നടത്തം സംഘടിപ്പിക്കുന്നത്.

രാത്രി നടത്തത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ എംപി തിരുവനന്തപുരത്ത് നിർവഹിക്കും. ജില്ലകളിൽ നടക്കുന്ന രാത്രി നടത്തത്തിൽ മഹിളാകോണ്‍ഗ്രസ്, യൂത്ത്കോണ്‍ഗ്രസ്, കെഎസ്‌യു ഉൾപ്പടെയുള്ള സംഘടനകളിലെ സ്ത്രീകൾ അണിനിരക്കും.

You might also like

Most Viewed