ടോയ്ലെറ്റ് ആണെന്ന് കരുതി പുറത്തേക്കുള്ള വാതിൽ തുറന്ന 10 വയസുകാരൻ ട്രെയിനിൽ നിന്ന് വീണ് മരിച്ചു


മലപ്പുറം: ടോയ്ലെറ്റ് ആണെന്ന് കരുതി പുറത്തേക്കുള്ള വാതിൽ തുറന്ന് ട്രെയിനിൽ നിന്ന് പുറത്തേക്ക് വീണ 10 വയസുകാരൻ മരിച്ചു. മന്പാട് പുള്ളിപ്പാടം സിദ്ദിഖിന്റെ മകൻ മുഹമ്മദ് ഇഷാനാണ് മരിച്ചത്. ഇന്നലെ രാത്രി 11.45 ന് മൂലേടം ഭാഗത്തു വച്ചായിരുന്നു അപകടം.കൊച്ചുവേളി − നിലന്പൂർ റോഡ് രാജ്യറാണി എക്സ്പ്രസിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു കുട്ടി. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് പോയ ശേഷം മടങ്ങുകയായിരുന്നു.

ടോയ്‌ലെറ്റിൽ പോകാനായി ഇഷാൻ എണീറ്റു. ടോയ്‌ലെറ്റിന്റെ വാതിലെന്നു കരുതി ട്രെയിനിന്റെ പുറത്തേക്കുള്ള വാതിൽ തുറക്കുകയായിരുന്നു. ശക്തമായ കാറ്റിൽ പെട്ട് ഇഷാൻ പുറത്തേക്ക് തെറിച്ച് വീണു. ഇതോടെ അപായ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed