തായ്‌ലൻഡിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 14 പേർ മരിച്ചു, നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു

കിഴക്കൻ തായ്‌ലൻഡിലെ തിരക്കേറിയ മ്യൂസിക് പബ്ബിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ 14 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി പോലീസും രക്ഷാപ്രവർത്തകരും അറിയിച്ചു. അതിജീവിച്ച നിരവധി ആളുകൾ ഗുരുതരാവസ്ഥയിലായിണ്.
സത്താഹിപ് ജില്ലയിലെ മൗണ്ടൻ ബി നൈറ്റ്‌സ്‌പോട്ടിൽ വെള്ളിയാഴ്ച പ്രാദേശിക സമയം 01:00 മണിയോടെയാണ് തീപിടുത്തമുണ്ടായതെന്ന് പോലീസ് പറഞ്ഞു. അഗ്നിശമന സേനാംഗങ്ങൾ രണ്ട് മണിക്കൂറിലധികം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.ഇതുവരെ മരിച്ചവരെല്ലാം തായ് പൗരന്മാരാണെന്നാണ് കരുതുന്നത്.