ഇന്ന് ലോക അൽഷിമേഴ്സ് ദിനം


ഇന്ന് ലോക അൽഷിമേഴ്സ് ദിനം. ഒരു വ്യക്തിക്കും അവരുടെ പ്രിയപ്പെട്ടവർക്കും അനുഭവിക്കാൻ വളരെ വേദനാജനകമായ രോഗങ്ങളിലൊന്നാണ് അൽഷിമേഴ്സ് രോഗം. അൽഷിമേഴ്സ് രോഗത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും രോഗാവസ്ഥയിൽ കഷ്ടപ്പെടുന്നവരെ പിന്തുണയ്ക്കുന്നതിനും സെപ്റ്റംബർ 21 ന് ലോക അൽഷിമേഴ്സ് ദിനമായി ആചരിക്കുന്നു. അൽഷിമേഴ്സ് രോഗത്തെക്കുറിച്ചും ഡിമെൻഷ്യയെക്കുറിച്ചും അവബോധം വളർത്തുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. അൽഷിമേഴ്സ് ഡിസീസ് ഇന്റർനാഷണൽ (എഡിഐ) എന്ന ആഗോള സംഘടനയുടെ നേതൃത്വത്തിലാണ് ഈ ദിനം ആചരിക്കുന്നത്.

കേരളത്തിൽ 65 വയസിന് മുകളിലുളളവരിൽ മൂന്ന് ശതമാനം പേർക്ക് മറവിരോഗം പിടിപെടുന്നുണ്ടെന്ന് പഠന റിപ്പോർട്ട്. അൽഷിമേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യ (എആർഡിഎസ്ഐ)യുടെതാണ് റിപ്പോർട്ട്. 

തലച്ചോറിലെ കോശങ്ങൾക്ക് കാലക്രമേണയുണ്ടാകുന്ന നാശമാണ് അൽഷിമേഴ്സ് എന്ന രോഗാവസ്ഥയ്ക്ക് കാരണം. ലോകമെമ്പാടും 55 ദശലക്ഷം അൽഷിമേഴ്സ് രോഗികളാണുള്ളത്. ഇന്ത്യയിൽ അഞ്ച് ദശലക്ഷം രോഗികളുണ്ട്. കേരളത്തിൽ 2.16 ലക്ഷത്തിലധികം രോഗികളാണുള്ളത്. കേരളത്തിലെ ആകെ അൽഷിമേഴ്സ് രോഗികളിൽ 16 ശതമാനവും 65 വയസ്സിനുമുകളിലുള്ളവരാണ്. ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം 2030 ഓടെ 78 മില്ല്യൺ രോഗികൾ ലോകമെമ്പാടുമുണ്ടാകുമെന്നാണ് പറയുന്നത്. 

വ്യായാമമില്ലായ്മ, അമിതവണ്ണം, പുകവലി, മദ്യപാനം, അമിത ഉത്കണ്ഠ, അമിത രക്തസമ്മർദ്ദം, പ്രമേഹം, സമ്പൂർണ്ണാഹാരകുറവ്, പ്രായാധിക്യം, കുടുംബചരിത്രം, ജനതികം തുടങ്ങിയവയാണ് രോഗത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങൾ. കേരളത്തിൽ 2.16 ലക്ഷത്തിലധികം മറവിരോഗബാധിതരുണ്ടെങ്കിലും വെറും 10 ശതമാനത്തിനു മാത്രമേ രോഗനിർണയവും പരിചരണവും ലഭിക്കുന്നുള്ളൂ. രോഗം തിരിച്ചറിയാത്തത് കുടുംബകലഹത്തിനും നിയമനടപടികൾക്കും വരെ കാരണമാകുന്നത് സാധാരണമാണ്. 

85ന് വയസിന് മുകളിൽ പ്രായമുള്ളവരിൽ പകുതിപേർക്കും അൽഷിമേഴ്സ് വരാൻ സാധ്യതയുണ്ട്. അടുത്ത തലമുറകളിലേക്കും രോഗസാധ്യത ഉണ്ടാക്കുന്ന ജീനുകൾ പകരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളിലാണ് അൽഷിമേഴ്സ് ബാധിതർ കൂടുതൽ. ലോക അൽഷിമേഴ്സ് ദിനത്തിൽ മറവി രോഗം ബാധിച്ചവർക്ക് കൂടുതൽ മികച്ച പരിചരണവും സഹായങ്ങളും നൽകാനും രോഗത്തെക്കുറിച്ചുള്ള ബോധവത്കരണ ശ്രമങ്ങളും അനിവാര്യമാണ്.

article-image

ehtj

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed