റസ്റ്റോറന്‍റുകളിലും വ്യാപാരസ്ഥാപനങ്ങളിലും ആരോഗ്യപരിശോധന ഊർജിതമാക്കുാനൊരുങ്ങി മുഹറഖ് മുനിസിപ്പാലിറ്റി


റസ്റ്റാറന്‍റുകളിലും വ്യാപാരസ്ഥാപനങ്ങളിലും ആരോഗ്യപരിശോധന ഊർജിതമാക്കുമെന്ന് മുഹറഖ് മുനിസിപ്പാലിറ്റി വ്യക്തമാക്കി. മുഹറഖ് മുനിസിപ്പൽ കൗൺസിൽ, ആരോഗ്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് പരിശോധന. റമദാന് മുന്നോടിയായി തുടങ്ങിയ പരിശോധന റമദാനിലും തുടരാനാണ് തീരുമാനം. റസ്റ്റാറന്‍റുകൾ, കോൾഡ് സ്റ്റോറുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തുകയും ആരോഗ്യ, ശുചിത്വ നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും. ചില റസ്റ്റാറന്‍റുകൾ ഉന്നത നിലവാരം പുലർത്തുന്നതായി മുനിസിപ്പൽ കൗൺസിൽ അംഗം മുഹമ്മദ് അൽ മഹ്മൂദ് വ്യക്തമാക്കി. നിയമം പാലിക്കുന്നതിൽ വീഴ്ചവരുത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ആവശ്യമായ മാറ്റങ്ങൾ വരുത്താൻ സമയം നൽകുകയും ചെയ്തിട്ടുണ്ട്. കഫറ്റീരിയകൾ, ടീഷോപ്പുകൾ എന്നിവയാണ് നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തുന്നവയിലധികവും. ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും പരിശോധന ഗുണകരമാകുമെന്ന് ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു.

article-image

dtgfhfghfh

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed