കോവിഡ് നിയന്ത്രണങ്ങളിലെ ഇളവ്; ടൂറിസം മേഖലയിൽ ബഹ്റൈന് നേട്ടം


കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ  ബഹ്റൈനിലേയ്ക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിച്ചതായി ടൂറിസം മന്ത്രാലയം അധികൃതർ അറിയിച്ചു. ഈ വർഷം രണ്ടാം പാദത്തിൽ രാജ്യത്തെത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 38 ശതമാനം വർധനവാണ് രേഖപ്പെടുത്തിയതായാണ് ഇൻഫർമേഷൻ ആന്റ് ഇ ഗവണ്മെന്റ് അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡിന് മുമ്പുള്ളതിനെ അപേക്ഷിച്ച് രാജ്യത്തെ വിനോദ സഞ്ചാരമേഖല 82 ശതമാനം വളർച്ചയാണ് നേടിയിരിക്കുന്നത്. 

2021 രണ്ടാം പാദത്തിൽ 49.9 ദശലക്ഷം ദീനാറായിരുന്ന വരുമാനം ഈ വർഷം ഇതേ കാലയളവിൽ 330.4 ദശലക്ഷം ദീനാറായി ഉയർന്നു. വിനോദ സഞ്ചാരികളുടെ വരവ് വർദ്ധിച്ചത് രാജ്യത്തെ ഹൊട്ടലുകൾക്കും ഇതുമായി ബന്ധപ്പെട്ട മേഖലകൾക്കും ആശ്വാസമായി തുടങ്ങിയിട്ടുണ്ട്. മേഖലയിലും അന്താരാഷ്ട്ര തലത്തിലും രാജ്യത്തെ വിനോദ സഞ്ചാരമേഖലയെ പരിചയപ്പെടുത്താൻ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചതെന്ന് ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജാഫർ അൽ സിറാഫി പറഞ്ഞു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed