വോയ്സ് ഓഫ് മാന്പ ബഹ്റൈൻ ഓൺലൈൻ കലാസാഹിത്യമത്സരങ്ങൾ സംഘടിപ്പിക്കുന്നു


മനാമ

ബഹ്റൈനിലെ വോയ്സ് ഓഫ് മാമ്പ കൂട്ടായ്മയുടെ അഞ്ചാം വാർഷികാഘോഷം പ്രമാണിച്ച് സംഘടിപ്പിക്കുന്ന ഓൺലൈൻ കലാസാഹിത്യമത്സരങ്ങൾക്കുള്ള റെജിസ്ട്രേഷൻ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. ബഹ്റൈനിലുള്ള വിദ്യാർത്ഥികൾക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുള്ള മത്സരങ്ങളിൽ ചിത്രരചന, കഥ പറയൽ, കവിത പാരായണം, മലയാള പ്രസംഗം എന്നീ ഇനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എൻട്രികൾ  973 37 11 48 80 എന്ന വാട്സ്ആപ്പ് നമ്പറിൽ  ഒക്ടോബർ 20ന് മുമ്പായാണ് അയക്കേണ്ടതെന്നും വാർത്താകുറിപ്പിലൂടെ വോയസ് ഓഫ് മാമ്പ ഭാരവാഹികൾ അറിയിച്ചു.

You might also like

Most Viewed