ആകാശത്തു പൊട്ടിച്ചിതറുന്ന കോടികൾ...

വിൻസി സഖറിയ, സഗയ്യ
കണ്ണിന്റെയും കർണ്ണത്തിന്റെയും നൈമിഷിക രസത്തിനു വേണ്ടിയാണ് കോടികൾ ആകാശത്ത് പൊട്ടിക്കുന്നത്. കരളിന്റെ തീരാത്ത വേദനയായി പരവൂർ ദുരന്തം മാറിയിരിക്കുന്നു. ശബ്ദമലിനീകരണം എന്ന പേരിൽ ആരാധനാലയങ്ങളിലെ ആരാധനകൾ വരെ പുറത്തേക്ക് കേൾക്കാതെ നിയന്ത്രിക്കപ്പെടുന്നു. എന്നാൽ ശരീരത്തിനു താങ്ങാനാവാത്ത ശബ്ദം വെടിക്കെട്ടിലൂടെ പുറത്ത്, ഹൃദയത്തെ തകർക്കുന്ന ശബ്ദം! വഴിപാടെന്നോ ആചാരമെന്നോ ഉള്ള പേരിൽ വെടിക്കെട്ട് നടത്താതെ പാവപ്പെട്ട കുറേപ്പേർക്ക് അന്നദാനം ചെയ്യുക, പുണ്യം കിട്ടും. പക്ഷേ അതാരും അറിയില്ലല്ലോ, വെടിക്കെട്ടാണെങ്കിലെ പത്തു പേരറിയൂ!! നാടു നടുക്കി വെടി പൊട്ടിച്ച് ഈശ്വരനെ പ്രസാദിപ്പിയ്ക്കേണ്ട, ഒരീശ്വരനും അങ്ങനെ പ്രസാദിക്കില്ല. പള്ളിയിലായാലും അന്പലത്തിലായാലും.... ദൈവം പൊറുക്കില്ല.
അനേകായിരങ്ങൾ ദാഹജലത്തിനും ഒരു നേരത്തെ ആഹാരത്തിനുമായി അലയുന്പോൾ ഈ പാഴ്ചിലവുകൾക്ക് സർക്കാർ എന്തിന് അനുമതി നൽകുന്നു. പാഴ്ചിലവുകളുടെ ഖജനാവായ സർക്കാർ എന്തു ചെയ്യുവാൻ അല്ലേ? ദുരന്തങ്ങൾ വരുന്പോൾ കേട്ടപാതി കേൾക്കാത്ത പാതി ലക്ഷങ്ങൾ വാഗ്ദാനം ചെയ്യൽ മാത്രമല്ല സർക്കാരിന്റെ ഉത്തരവാദിത്വം. ഇങ്ങനെ ദുരന്തങ്ങൾക്ക് വഴിവെക്കുന്ന അവസരങ്ങളെ നിയമം മൂലം നിരോധിക്കണം. വാഗ്ദാനങ്ങൾ അവർക്ക് ആശ്വാസമാണ് എന്നാൽ പോയ ആൾ തിരികെ വരില്ല. ആ ആൾക്ക് ലക്ഷങ്ങളെക്കാൾ വില, ആ കുടുംബത്തിനുണ്ട്.
വെടിക്കെട്ട് വേണ്ടേ... വേണ്ട. പ്രകൃതി − മനുഷ്യനന്മക്ക് ഉതകുന്നതൊക്കെ ചെയ്യുന്പോഴാണ് ഈശ്വരൻ ്രപസാദിക്കുന്നത്... പരവൂർ ദുരന്തം വന്നുഭവിച്ചതല്ല വരുത്തിവെച്ചതാണ്... ചിന്തിക്കൂ... പ്രതികരിക്കൂ...