ഒന്നാ­യ നി­ന്നൈ­ഹ...


പ്രദീപ് പു­റവങ്കര

‘ഓം സഹനാ­ഭവന്തു­

സഹ നൗ­ ഭു­നക്തു­

സഹവീ­ര്യം കരവാ­വഹൈ­

തേ­ജസ്വി­നാ­വധീ­ തമസസ്തു­

മാ­ വി­ദ്വി­ഷാ­ വഹൈ­’’

ഉപനി­ഷത്തി­ലെ­ ഈ വാ­ക്കു­കളു­ടെ­ അർ­ത്ഥം ഇങ്ങി­നെ­യാ­ണ്. നമ്മൾ രണ്ടു­ പേ­രും ഒന്നി­ച്ച് രക്ഷി­ക്കപ്പെ­ടട്ടെ­, നമു­ക്ക് അന്യോ­ന്യം പോ­ഷണം നൽ­കപ്പെ­ടട്ടെ­, നമു­ക്കൊ­ന്നി­ച്ച് വീ­ര്യം ലഭി­ക്കട്ടെ­, നമു­ക്ക് ഒരു­പോ­ലെ­ തേ­ജസ്സു­ണ്ടാ­കട്ടെ­, നമ്മു­ടെ­ ജീ­വി­താ­വസാ­നം വരെ­ നമു­ക്ക് പി­ണങ്ങാ­തി­രി­ക്കാം. ഇത് ഒരു­ മഹത്താ­യ സു­വി­ശേ­ഷമാ­ണ്. ഓരോ­ കു­ടുംബത്തി­ലും മാ­താ­പി­താ­ക്കൾ­ക്ക് തമ്മിൽ പറയാ­വു­ന്ന സു­വി­ശേ­ഷം. സഹോ­ദരർ തമ്മിൽ പരസ്പരം ചെ­യ്യാ­വു­ന്ന പ്രതി­ജ്ഞ, അയൽ­ക്കാ­രോട് ചേ­ർ­ന്ന് നി­ന്ന് പറയാ­വു­ന്ന കാ­ര്യം. ഇന്നി­ന്റെ­ ലോ­കത്ത് ഇരു­ട്ടിൽ തപ്പി­ നടക്കു­ന്നവർ ഏറെ­യാ­ണ്. ആരെ­യാണ് ഞാൻ വി­ശ്വസി­ക്കേ­ണ്ടതെ­ന്ന് അറി­യാ­തെ­, ആരാണ് എന്നെ­ പരാ­ജയപ്പെ­ടു­ത്താൻ തു­നി­ഞ്ഞി­റങ്ങി­യി­രി­ക്കു­ന്നതെ­ന്ന് അറി­യാ­തെ­, എന്റെ­ കൈ­ പി­ടി­ച്ചു­യർ­ത്തു­ന്നതാ­രാ­ണെ­ന്നറി­യാ­തെ­ തപ്പി­തടഞ്ഞ് നമ്മു­ടെ­യെ­ല്ലാം മനസ് ഇരു­ട്ടി­ന്റെ­ അഗാ­ധ ഗർ­ത്തങ്ങളിൽ വീ­ണു­കൊ­ണ്ടി­രി­ക്കു­ന്നു­. ജനി­പ്പി­ച്ച അച്ഛനും, പത്ത് മാ­സം ചു­വന്ന് നൊ­ന്ത് പെ­റ്റ അമ്മയും, ഒരേ­ ഉദരത്തിൽ നി­ന്ന് ഉയിർ കൊ­ണ്ട തന്റെ­ തന്നെ­ പാ­തി­യാ­യ സഹോ­ദരനും ഒക്കെ­ കണക്കു­കൾ കൊ­ണ്ട് കഥ പറയു­ന്ന ഒരു­ കാ­ലത്താണ് നാം ജീ­വി­ച്ച് ­മൃ­തി­യടയു­ന്നത്.

മനു­ഷ്യന് മു­കളിൽ മതത്തി­ന്റെ­ കാ­വലാ­ളൻ­മാർ എന്ന് സ്വയം അവകാ­ശപ്പെ­ടു­ന്നവർ വല്ലാ­തെ­ പി­ടി­മു­റു­ക്കു­വാൻ വെ­പ്രാ­ളപ്പെ­ടു­ന്ന കാ­ഴ്ച്ചകളാണ് ദി­നം പ്രതി­ നമ്മൾ കണ്ടു­കൊ­ണ്ടി­രി­ക്കു­ന്നത്. നി­ന്റെ­ വി­ശ്വാ­സം ഞാൻ പറയു­ന്ന രീ­തി­യിൽ തന്നെ­യാ­യി­രി­ക്കണം സഞ്ചരി­ക്കേ­ണ്ടത് എന്ന് വി­ധി­ക്കു­ന്ന കാ­ട്ടാ­ള നീ­തി­യി­ലേ­യ്ക്ക് മനു­ഷ്യത്വം യാ­ത്ര ചെ­യ്തു­കൊ­ണ്ടി­രി­ക്കു­ന്നു­. ഭഗവദ്ഗീ­തയിൽ ഏറ്റവു­മധി­കം തവണ ആവർ­ത്തി­ച്ചി­ട്ടു­ള്ള വാ­ക്ക് അപി­−ച അഥവാ­ മറ്റേ­തും എന്ന സമ്മത വാ­ക്യമാ­ണ്. എന്റേ­തിൽ നി­ന്നും അന്യമാ­യതിന് ഒരി­ക്കലും ഒരി­ടത്തും സാ­ധു­തയി­ല്ല എന്ന പി­ടി­വാ­ശി­ അവി­ടെ­യി­ല്ല. ആ സമ്മതബോ­ധമാണ് ദു­ർ­ബ്ബലതയു­ടെ­ പാ­തയി­ലേ­യ്ക്ക് നടന്നു­നീ­ങ്ങി­ കൊ­ണ്ടി­രി­ക്കു­ന്ന മതമൗ­ലി­കവാ­ദി­കൾ ദി­നം പ്രതി­ നശി­പ്പി­ച്ചു­ കൊ­ണ്ടി­രി­ക്കു­ന്നത്. തന്റെ­ മതത്തി­ന്, അഭി­പ്രാ­യത്തി­ന്, കാ­ഴ്ച്ചപ്പാ­ടിന് വേ­ണ്ടി­ മദം പൊ­ട്ടു­ന്നവരെ­പറ്റി­ ചി­ന്തി­ക്കു­ന്പോൾ ഓർ­ത്തു­ പോ­കു­ന്നത് ഒമർ­ഖയാ­മി­ന്റെ­ വരി­കൾ മാ­ത്രം.

വാ­തി­ൽ­ക്കലെ­ത്തി­ ഞാ­ൻ

താ­ക്കോൽ ലഭി­ച്ചി­ല്ല.

അപ്പു­റത്തു­ണ്ടത്രെ­

മറനീ­ക്കാ­നാ­വി­ല്ല

ഇത്തി­രി­ വാ­ഗ്വാ­ദം, ഒത്തി­രി­ ശബ്ദങ്ങൾ

എല്ലാം ഒടു­ങ്ങു­ന്പോ­ൾ

ഞാ­നി­ല്ല നീ­യി­ല്ല !!

ഇങ്ങി­നെ­ ഞാ­നും നീ­യും ഏറ്റമു­ട്ടു­ന്പോൾ ഞാൻ തന്നെ­യാണ് നീ­ എന്നും നീ­ തന്നൊണ് ഞാ­നെ­ന്നു­മു­ള്ള തത്വം തി­രി­ച്ചറി­യു­മെ­ന്ന വി­ശ്വാ­സം നമ്മെ­ മു­ന്പോ­ട്ട് നയിക്കട്ടെ­. ഓരോ­ കാ­ലത്തും ഈ ഭൂ­മി­യിൽ ഇരു­ട്ട് വല്ലാ­തെ­ പരക്കു­ന്പോൾ നവദർ­ശനങ്ങളു­ടെ­ വെ­ളി­ച്ചമേ­കാൻ പ്രവാ­ചകൻ­മാ­രു­ണ്ടാ­യി­ട്ടു­ണ്ട്. കാ­ത്തി­രി­ക്കാം അറി­വി­ന്റെ­, സ്നേ­ഹത്തി­ന്റെ­, പങ്ക് വെ­ക്കലി­ന്റെ­ പാ­ഠം പഠി­പ്പി­ച്ച അത്തരം മഹാ­മനീ­ഷി­കളെ­!!

You might also like

Most Viewed