വേണ്ടത് സൗജന്യ ഇൻഷുറൻസ്...


 

 

 

റെ അഭിമാനം തോന്നി കഴിഞ്ഞ ദിവസം പുറത്ത് വന്ന ഈ ചിത്രം കണ്ടപ്പോൾ. കേന്ദ്രമന്ത്രിയായ ഒരു വ്യക്തി സ്വയം മുൻകൈയെടുത്ത് സംഘർഷബാധിത പ്രദേശമായ ഒരു രാജ്യത്ത് ചെന്ന് ആകുന്നത്ര നാട്ടുകാരെയും കൂട്ടി തിരികെ വരുന്ന ചിത്രമാണിത്. വിദേശത്ത് ജീവിക്കുന്നവരെ സന്ദിഗ്ധ ഘട്ടത്തിൽ സംരക്ഷിക്കാൻ കാര്യക്ഷമമായ ഒരു ഗവൺമെന്റ് ഉണ്ടെന്ന് പ്രവാസികൾക്ക് തോന്നിയ ഒരു നിമിഷം കൂടിയായിരുന്നു അത്. നിലവിലെ ഗവൺമെന്റിന് മുകളിൽ ആക്ഷേപിക്കപ്പെടുന്ന നിരവധി കാര്യങ്ങളുണ്ടായിരിക്കാം. അതൊക്കെ മാറ്റിവെച്ചുകൊണ്ടുതന്നെ യമനിൽ നിന്നും കേന്ദ്ര വിദേശകാര്യസഹമന്ത്രി ജനറൽ‍ വി.കെ. സിംഗും, വിദേശകാര്യ മന്ത്രാലയവും നടത്തിയ ഇടപ്പെടലുകളെ കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ല. അതുകൊണ്ട് മുൻ കരസേന മേധാവിക്ക് ഹൃദയത്തിന്റെ ഭാഷയിൽ ഒരു സല്യൂട്ട്. 

മുന്പ് 2011 ഫെബ്രുവരി മാസം ബഹ്റിനിൽ അഭ്യന്തര സംഘർഷം ഉടലെടുക്കുന്നതുവരെ എല്ലാ ആഴ്ച്ചയും വാർഡ് തലം മുതൽക്കുള്ള നേതാക്കൻമാർ ഇവിടെ എത്തിയത് ഇപ്പോൾ ഓർത്തുപോകുന്നു. സംഘർഷം തുടങ്ങിയതിനുശേഷം പിന്നീട് ഏകദേശം ഒരു വർഷം കഴിഞ്ഞിട്ടാണ് ഒരു രാഷ്ട്രീയ നേതാവെങ്കിലും ബഹ്റിൻ സന്ദർശിച്ചു തുടങ്ങിയത്. ആ കാലഘട്ടങ്ങളിൽ നമ്മെ ഭരിച്ചുകൊണ്ടിരുന്ന മന്ത്രി പുംഗവൻമാരെ വിളിച്ചാൽ കുതിരവട്ടം പപ്പുവിന്റെ ഭാഷയിൽ എല്ലാം ഇപ്പോൾ ശരിയാക്കാമെന്നും, പരിശോധിച്ചു വരികയാണെന്നുമുള്ള സ്ഥിരം മറുപടിയായിരുന്നു മാധ്യമപ്രവർത്തകരായ ഞങ്ങൾക്ക് പോലും ലഭിച്ചത്. അത്രയ്ക്കുണ്ടായിരുന്നു അവർക്ക് പ്രവാസികളോടുള്ള സ്നേഹത്തിന്റെ തീവ്രത.  

ഇതുപോലെയുള്ള സാഹചര്യത്തിലാണ് നമ്മുടെ ഗവൺമെന്റ് പ്രവാസികളുടെ കാര്യത്തിൽ ഇനിയും എത്രമാത്രം മുൻകരുതൽ നടപടികൾ എടുക്കാനുണ്ടെന്ന് തോന്നിപോകുന്നത്. പറഞ്ഞുവരുന്നത് ഗൾഫ് നാടുകളിലെ പ്രവാസികളെ കുറിച്ചാണ്. ഇപ്പോഴും ഗൾഫിൽ താമസിക്കുന്ന ഇന്ത്യക്കാരെ കുറിച്ചുള്ള ശരിയായ കണക്കുകൾ നമ്മുടെ കൈവശമില്ല. ആറ് ഗൾഫ് രാജ്യങ്ങളിലായി മാത്രം 75 ലക്ഷത്തോളം ഇന്ത്യക്കാർ ജീവിക്കുന്നു എന്നാണ് ഏകദേശ കണക്ക്. ഇതിൽ 60 ലക്ഷത്തോളം പേർ മാത്രമാണ് ശരിയായ രേഖകൾ ഉള്ളവർ. ഒരു അടിയന്തര സാഹചര്യം വന്നാൽ കോടിക്കണക്കിന് രൂപ നാട്ടിലെത്തിക്കുന്ന ഈ പ്രവാസികളെ ആര്, എങ്ങനെ രക്ഷിക്കുമെന്നതിനെ കുറിച്ച് യാതൊരു തരത്തിലുള്ള ധാരണയും നമുക്കില്ല.

കഴിഞ്ഞ ദിവസം ഇൻഷുറൻസ് മേഖലയിൽ പ്രവർത്തിക്കുന്ന ബഹുമാന്യനായ ഒരു സുഹൃത്തിനോട് സംസാരിക്കാൻ ഇടയായി. അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ ഏറെ പ്രസക്തമായിരുന്നു. പലവിധ അസുഖങ്ങൾ കാരണവും, അപകടങ്ങൾ കാരണവും ഏകേദശം നാലായിരത്തോളം ഇന്ത്യക്കാർക്കാണ് ഒരു വർഷം ഗൾഫ് നാടുകളിൽ ജീവൻ നഷ്ടപ്പെടുന്നത്. അതിൽ പാവപ്പെട്ടവൻ മുതൽ പണക്കാരൻ വരെയുണ്ടാകാം. ഗൾഫിലെ മൊത്തം ഇന്ത്യക്കാരുടെ പേരിൽ ഒരു സിംഗിൾ ഇൻഷുറൻസ് പോളിസി ഇന്ത്യൻ ഗവൺമെന്റ് തന്നെ എടുക്കുകയാണെങ്കിൽ കുറഞ്ഞത് ഇവിടെ നിന്നും മരണപ്പെട്ടുപോകുന്നവരുടെ കുടുംബാംഗങ്ങൾക്ക് കുറഞ്ഞത് അഞ്ച് ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകാൻ സാധിക്കും. അതുപോലെ സംഘർഷം നിലനിൽക്കുന്ന സ്ഥലങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ വലിയൊരു ചെലവ് ഗവൺമെന്റിനുണ്ടാകുന്നുണ്ട്. അതും ഇൻഷുറൻസിന്റെ പരിധിയിൽ വരുത്താവുന്ന കാര്യമാണ്. എൽ.ഐ.സി ഓഫ്‍ ഇന്ത്യ, ന്യൂ ഇന്ത്യ അഷ്വറൻസ് തുടങ്ങിയ ഇന്ത്യയുടെ തന്നെ അർദ്ധഗവൺമെന്റ് സ്ഥാപനങ്ങൾ ഗൾഫ് രാജ്യങ്ങളിലും സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ സഹായം കൂടി ഉണ്ടെങ്കിൽ ഗൾഫിലെ എല്ലാ ഇന്ത്യക്കാരുടെയും പേരിൽ ഒരു ഇൻഷുറൻസ് സ്കീം വളരെ എളുപ്പത്തിൽ ഏർപ്പാട് ചെയ്യാവുന്നതാണ്. 

നോർക്കയടക്കമുള്ളവരുടെ ഇൻഷുറൻസ് സ്കീമിന് പ്രതീക്ഷിച്ച പങ്കാളിത്തം നേടാൻ സാധിക്കാത്തത് മാതൃരാജ്യത്തേക്ക് ഇത്രയധികം പണം അയക്കുന്നവർക്ക് വേണ്ടി ഇതെങ്കിലും നമ്മുടെ ഗവൺമെന്റിന് സൗജന്യമായി ചെയ്തുകൂടെ എന്ന ചിന്തയുള്ളത് കൊണ്ടാണ്. ഇത്തരം സൗജന്യ ഇൻഷുറൻസ് ഏർപ്പാട് ചെയ്യുന്പോൾ ഇതിന്റെ പ്രീമിയം ഒരു അധികഭാരമായി ഗവൺമെന്റിന് മാറുമെങ്കിലും അത് നികത്താൻ പല ഉപയാങ്ങളും സർക്കാരിന് സ്വീകരിക്കാൻ സാധിക്കും. ഒരു വർഷം ഗൾഫ് നാടുകളിൽ നിന്ന് മാത്രം രണ്ടര ലക്ഷത്തോളം സ്വദേശികൾ ഇന്ത്യ സന്ദർശിക്കുന്നുണ്ട്. അവരുടെ സന്ദർശന ആവശ്യത്തിനായി വാങ്ങുന്ന ഫീസ് ഉയർത്തുകയോ, അല്ലെങ്കിൽ പെട്ടന്ന് പോകേണ്ടവരിൽ നിന്ന് അധിക ചാർജ്ജ് ഈടാക്കുയോ ചെയ്താൽ വളരെ എളുപ്പത്തിൽ ഈ നഷ്ടം നികത്താവുന്നതേയുള്ളൂ. ഇങ്ങനെയുള്ള ഒരു തീരുമാനമാണ് ഇന്നത്തെ സാഹചര്യത്തിൽ കേന്ദ്ര ഗവൺമെന്റ് എത്രയും പെട്ടെന്ന് എടുക്കേണ്ടത്. അതിനുള്ള ആർജ്ജവം ഇവർക്കുണ്ടാകട്ടെ.

 

 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed