ഇത് തേങ്ങയാണ് സത്യം,സത്യം, സത്യം...


വെള്ളരിക്കയിൽ മൊത്തനോൾ, വഴുതനങ്ങയിൽ ലെഡ് ലൂമൈഫ് തണ്ണിമത്തനിൽ സുഡാൻ ചുവപ്പ്, പഴം പഴുപ്പിച്ചത് കാർബൈഡിൽ മുക്കിയിട്ട്, ഇതൊക്കെ തിന്നാമെങ്കിൽ മാഗിക്കെന്താ ഒരു കുഴപ്പം?

ചോദ്യം മാഗി ന്യൂഡിൽസിന്റെ ഒരു ആരാധകന്റേത്. ജനിക്കുന്നതിന് മുന്പ് തന്നെ കോഴിമുട്ടയിൽ സോഡിയം ഫൊസ് ഫൈറ്റ് കുത്തിവെച്ച് ജനിക്കുവാൻ പോകുന്ന കോഴിയുടെ തൂക്കം കൂട്ടുന്നു. ലോകത്ത് ഓരോ വർഷം നിൽക്കുന്ന 40 ബില്യൺ ബ്രോയിലർ കോഴികളിൽ മാർക്കറ്റിൽ വിൽക്കുന്പോൾ 2 ബില്യൺ യു.എസ് ഡോളർ നൽകുന്നത് അതിൽ കുത്തിവെച്ച ഉപ്പ് െവള്ളത്തിന്റെ തൂക്കത്തിനാണ്! ഓരോ ബ്രോയിലർ ചിക്കനിലും അടങ്ങിയിരിക്കുന്നത് 400 മില്ലി ഗ്രാം വരുന്ന സോഡിയമാണ്.

പല്ല് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റിൽ രാസവസ്തു. ദീർഘകാലം ഉപയോഗിക്കുവാൻ പറ്റുന്ന പാലിൽ രാസവസ്തു. അരിയിൽ പ്ലാസ്റ്റിക്, പച്ചക്കറിയിലും മാംസത്തിലും രാസവസ്തുക്കൾ. പിന്നീട് മാഗിയെ മാത്രം എന്തിന് പ്രതികൂട്ടിൽ എന്ന സുഹൃത്തിന്റെ ചോദ്യത്തിന് പ്രസക്തി ഏറെ ഉണ്ടെന്ന് തോന്നുന്നു.

യൂറോപ്പിൽ നിരോധിച്ച വിക്സ് നമ്മുടെ കൂടെപ്പിറപ്പിനെ പോലെയാണ് കട്ടിലിനരികിൽ പലരും കിടത്തിവെച്ചിരിക്കുന്നത്. പോത്തിനെയും യൂറോപ്പിൽ പട്ടിയെയും മാത്രം കുളിപ്പിക്കുന്ന ലൈഫ് ബോയ് സോപ്പ് വർഷങ്ങളോളം നമുക്ക് ആരോഗ്യദാതാവായിരുന്നു.

പെപ്സിയും കോക്കും ടോയ്ലറ്റ് ക്ലീനീങ്ങ് ലിക്വിഡ് ആയിരുന്നുവെന്ന സത്യം ഇതുവരെ കന്പനി നിഷേധിച്ചതായി കണ്ടിട്ടില്ല. എന്നിട്ടും നമ്മളത് സന്തോഷത്തോടെ മോന്തി കുടിക്കുന്നു. ഇന്ത്യൻ പാർലമെന്റിൽ ഇത് നിരോധിച്ച നേതാക്കൾ തന്നെ അത് നാടുനീളെ വിൽക്കുവാൻ അനുമതി നൽകുന്നു.

ബൂസ്റ്റും കോപ്ലാനും ഹോർലിക്സും മാർട്ടോവയും പ്രോട്ടിനെക്സും കടലെണ്ണയുടെ ബാക്കി വരുന്ന അവശിഷ്ടം കൊണ്ടുണ്ടാക്കിയതാണെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതീകരിച്ച വസ്തുതയാണ്.

കഴിഞ്ഞ വർഷം കാംപ്ലോബേറ്റർ എന്ന പേരിലറിയപ്പെട്ട ബാക്ടീരീയ കോഴിയിലൂടെ പകർന്ന് രോഗബാധിതരായവർ 5,80,000 പേരിലധികമാണ്. അതിൽ 1800 പേർ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. അതിൽ 150 പേർ മരണപ്പെടുകയുണ്ടായി. എല്ലാവർഷവും ഈ ബാക്ടീരിയ ബാധിച്ച കോഴിയിറച്ചി കഴിച്ച് മരിക്കുന്നവരുടെ എണ്ണം 1500ലധികമാണ്. കഴിഞ്ഞവർഷത്തെ ദുരന്തത്തെ തുടർന്നാണ് എക്കോള ഇൻഫെക്ഷൻ ചർച്ച ചെയ്യപ്പെട്ടതും ആരോഗ്യമന്ത്രാലയം പരിശോധനകൾ കർശനമാക്കി തുടങ്ങിയതും.

20 വർഷങ്ങൾക്ക് മുന്പ് ആസ്തമാ രോഗികൾക്ക് നൽകിയ ഒരു മരുന്ന് Tedral - C എന്ന ഗുളികയായിരുന്നു. സ്റ്റിറോയിഡിന്റെ വേറൊരു രൂപം തന്നെയായിരുന്നു ഈ ഗുളിക. Phenobarbitone എന്ന സ്റ്റിറോയിഡാണ് ഈ ഗുളികയിൽ പ്രധാനമായിട്ടും അടങ്ങിയിരുന്നത്. പിന്നീട് ‘സൾബാറ്റമോൾ’ എന്ന ഗുളിക പ്രചാരത്തിൽ വന്നു. ആസ്മതയ്ക്ക് നൽകിയിരുന്ന പല ഗുളികയും ശരീരത്തിന് വളരെയധികം ദോഷകരമാണെന്ന് കണ്ടെത്തി പിന്നീട് നിരോധിക്കുകയുണ്ടായി.

ഇന്ന് ഇത്തരം ഗുളികകൾക്ക് പകരം നൽകുന്നത് ഇൻഹേലറുകളാണ്. പണ്ട് 5mg ഗുളികയിലുള്ള അതേ മരുന്ന് ഇൻഹേലർ രൂപത്തിലാക്കി വിൽക്കുന്നത് 250 രൂപ മുതൽ 1000 രൂപ വരെയുള്ള വിവിധ ബ്രാൻഡുകളിലാണ്. ഇത്തരം മരുന്നുകളുടെ ഉൽപാദനത്തിന്റെ ചിലവ് ഒരു ഇൻഹൈലറിന് 10 രൂപ വരെ കാണില്ല എന്നാണ് എനിക്ക് തോന്നുന്നത്.

സെവൻഅപ്പും മിറിണ്ടയും പെപ്സിയും ഫാന്റയും രാസവസ്തുക്കൾ കുത്തിനിറച്ച പാനീയമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിരന്തരം നിലവിളിക്കുന്പോൾ ബിയറും വൈനും അതിനേക്കാൾ നല്ല പാനീയമാണെന്നാണ് മദ്യപാനികൾ അവകാശപ്പെടുന്നത്.

എന്ത് കഴിക്കാം എന്നതിനെക്കുറിച്ച് ചികഞ്ഞാലോചിച്ചപ്പോൾ മനസ്സിൽ ആദ്യം വന്ന ഉത്തരം മായം കലരാത്ത ഒരു പഴം ചക്കയാണ്. പക്ഷെ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ചക്കയിൽ ഇഞ്ചക്ഷൻ വെച്ച് പഴുപ്പിക്കുന്ന വീഡിയോ കണ്ടപ്പോൾ ആ വിശ്വാസവും നഷ്ടപ്പെട്ടു.

ഇനി ഇന്ന് മലയാളിക്ക് ധൈര്യത്തിൽ കഴിക്കുവാനും കുടിക്കുവാനും പറ്റുന്ന ഒരേ ഒരു വസ്തു നമ്മുടെ സ്വന്തം തേങ്ങ മാത്രമാണ്. കേരം നിറഞ്ഞ കേരളയീർക്ക് അഭിമാനപുരസ്കരം ലോകത്തിനോട് വിളിച്ചു പറയുവാൻ പറ്റുന്നത് ഇതാണ്. ആർമേനിയുടെ ആപ്രിക്കോട്ടും അസ്ട്രിയയുടെ ആപ്പിളും ബംഗ്ലാദേശിന്റെ ചക്കയും ചൈനയുടെ കിവിയും ആഫ്രിക്കയുടെ വാഴപ്പഴവും ഇറാന്റെ പ്രോമഗ്രനൈറ്റും മലേഷ്യയുടെ റംബൂട്ടാനും പാകിസ്ഥാന്റെ മാങ്ങയും തോറ്റയിടത്ത് മായം കലരാത്ത, കലർപ്പില്ലാത്ത ലോകത്തെ ഒരേ ഒരു ഭക്ഷ്യവസ്തു ഇന്ത്യയുടെ അല്ല കേരളത്തിന്റെ സ്വന്തം ‘തേങ്ങ’ മാത്രം! ബോലോ തേങ്ങാ കീ ജയ് !...

You might also like

  • Straight Forward

Most Viewed